അയ്യപ്പന്റേയും കോശിയുടെയും ചെളിയിൽ പുതഞ്ഞുള്ള ക്ലൈമാക്സ് ഫൈറ്റ്; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

Watch the making video of Ayyappanum Koshiyum movie climax scene | 'അയ്യപ്പനും കോശിയും' ക്ലൈമാക്സ് സീനിലെ ഫൈറ്റിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

News18 Malayalam | news18-malayalam
Updated: February 14, 2020, 2:46 PM IST
അയ്യപ്പന്റേയും കോശിയുടെയും ചെളിയിൽ പുതഞ്ഞുള്ള ക്ലൈമാക്സ് ഫൈറ്റ്; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറക്കാർ
അയ്യപ്പനും കോശിയും
  • Share this:
ഇടിച്ചൊതുക്കിയും പരസ്പരം തല്ലിച്ചതച്ചും ചെളിയിൽ പുതഞ്ഞുള്ള നാടൻ പൂരത്തല്ല്‌. 'അയ്യപ്പനും കോശിയും' സിനിമയിൽ പൃഥ്വിരാജും ബിജു മേനോനും തമ്മിലെ പോര് രൂക്ഷമായ ക്ളൈമാക്സ് സീൻ പ്രേക്ഷകർ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ശരിക്കും ഇവരിൽ ആര് സ്കോർ ചെയ്യുമെന്നുള്ളതായിരുന്നു കണ്ടിരുന്നവരുടെ വിഷയം.

ആ കട്ടക്കലിപ്പ്‌ അടിയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. പൃഥ്വിയുമൊത്തുള്ള അടിപിടിയിൽ ചെളിയിൽ തലകുത്തനെ ചാടി വീഴുന്ന ബിജു മേനോനാണ് ഈ വീഡിയോയിലെ ശ്രദ്ധാകേന്ദ്രം.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. പൃഥ്വിയും ബിജുവും നായകന്മാരായ അനാർക്കലി എന്ന സിനിമക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് നിർമ്മാണം.

First published: February 14, 2020, 2:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading