ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി മാസ് റോളിൽ എത്തുന്ന കാവൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ അത്യുഗ്രൻ ഫൈറ്റ് സീനുകൾക്ക് പുറമെ ഇമോഷണൽ രംഗങ്ങളും ട്രെയിലറിൽ ഉണ്ട്. സുരേഷ്ഗോപിയും രൺജി പണിക്കരും അവതരിപ്പിക്കുന്ന തമ്പാന്റെയും ആന്റണിയുടെയും സൗഹൃദത്തിന്റെയും വേർപിരിയലിന്റെയും കഥയാണ് കാവലിന്റെ പ്രമേയം. മമ്മൂട്ടി നായകനായ 'കസബ'യ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് കാവൽ.
Also Read-
ചിരിക്കാൻ തയാറായിക്കൊള്ളൂ; നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ടീസർ പുറത്ത്ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു. കസബയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമാണ് കാവലെന്ന് സംവിധായകൻ നിഥിൻ രൺജി പണിക്കർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും തില്‍ രാഷ്ട്രീയ ശരിയുടെ കാര്യം വരുന്നില്ലെന്നുമാണ് സംവിധായകൻ പറയുന്നത്.
Also Read-
'വെള്ളക്കാരന്റെ കാമുകി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തുഗുഡ് വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്,ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. ബി കെ ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
Also Read-
കങ്കണ റണാവത്ത് നിർമാതാവ് ആകുന്നു; ആദ്യചിത്രത്തിൽ നായകൻ നവാസുദ്ദീൻ സിദ്ദിഖിഎഡിറ്റർ-മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ, കല-ദിലീപ് നാഥ്, മേക്കപ്പ്-പ്രദീപ് രംഗൻ,വ സ്ത്രാലങ്കാരം- നിസ്സാർ റഹ്മത്ത്, സ്റ്റില്‍സ്-മോഹന്‍ സുരഭി, ഓഡിയോഗ്രാഫി-രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ-അരുൺ എസ് മണി, ആക്ഷൻ- സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.