• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ദുരിതത്തിലായ വയനാട്ടിന് അവശ്യവസ്തുക്കൾ ആവശ്യപ്പെട്ട് സണ്ണി വെയ്ൻ

news18india
Updated: August 13, 2018, 4:29 PM IST
ദുരിതത്തിലായ വയനാട്ടിന് അവശ്യവസ്തുക്കൾ ആവശ്യപ്പെട്ട് സണ്ണി വെയ്ൻ
news18india
Updated: August 13, 2018, 4:29 PM IST
പെരുമ്പാവൂർ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാടിന് ആശ്വാസമായി വയനാട് സിനിമാ കൂട്ടായ്മ. നടൻ സണ്ണി വെയ്ൻ ആണ് ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

സിനിമാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യ - മറ്റു അവശ്യ വസ്തുക്കളുമായി വാഹനം വൈകുന്നേരം പെരുമ്പാവൂരിൽ നിന്ന് പുറപ്പെടുന്നു.

പെരുമ്പാവൂർ മാർക്കറ്റു പരിസരത്തു നിന്നാണ് വാഹനം പുറപ്പെടുന്നത്. സാനിറ്ററി നാപ്കിൻ, നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പുതിയ അടിവസ്ത്രങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യം. പെരുമ്പാവൂർ പരിസരത്തുള്ള സുമനസുകൾക്കു സഹായങ്ങൾ എത്തിക്കാവുന്നതാണ്. വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കാം. - 9633387774
Loading...

സണ്ണി വെയ്നിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

വയനാട് സിനിമാ കൂട്ടായ്മയുടെ നേതൃത്വത്തിൽ

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യ - മറ്റു അവശ്യ വസ്തുക്കളുമായി ഒരു വാഹനം ഇന്ന് വൈകുന്നേരം പുറപ്പെടുന്നു.പെരുമ്പാവൂർ മാർക്കറ്റു പരിസരത്തു നിന്നാണ് പുറപ്പെടുന്നത്. സാനിറ്ററി നാപ്കിൻ, നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പുതിയ അടിവസ്ത്രങ്ങൾ എന്നിവക്കാണ് കൂടുതൽ ആവശ്യം. പെരുമ്പാവൂർ പരിസരത്തുള്ള സുമനസ്സുകൾക്കു സഹായങ്ങൾ എത്തിക്കാവുന്നതാണ് ..വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കാം
contact : 9633387774
#സ്നേഹപൂർവ്വംസിനിമാവയനാട് #anusithara #midhunmanuelthomas #basiljoseph #johnmanthrikkal



 
First published: August 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍