• HOME
  • »
  • NEWS
  • »
  • film
  • »
  • അലൻസിയറിന്‍റെ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യപ്രകടനമെന്ന് WCC

അലൻസിയറിന്‍റെ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യപ്രകടനമെന്ന് WCC

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് നടി ദിവ്യ ഗോപിനാഥിനോട് മാധ്യമങ്ങളിലൂടെ നടൻ അലൻസിയർ നടത്തിയ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യപ്രകടനമായി കാണുന്നുവെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്.

  • Last Updated :
  • Share this:
    കൊച്ചി: തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് നടി ദിവ്യ ഗോപിനാഥിനോട് മാധ്യമങ്ങളിലൂടെ നടൻ അലൻസിയർ നടത്തിയ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യപ്രകടനമായി കാണുന്നുവെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡബ്ല്യു സി സി ഇക്കാര്യം അറിയിച്ചത്.

    അതേസമയം, സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് തങ്ങൾ മനസ്സിലാക്കുന്നുവെന്നും ഡബ്ല്യു സി സി വ്യക്തമാക്കുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണെന്നും ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്‍റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്നും ഡബ്ല്യു സി സി പറഞ്ഞു.

    'മീ ടൂ'വിൽ കുടുങ്ങി നടൻ അലെൻസിയറും; നാലാമത്തെ ചിത്രത്തിനിടെയുണ്ടായ ദുരനുഭവം വിവരിച്ച് നടി

    'അതെ, അലെൻസിയറിനെതിരെ ആരോപണം ഉന്നയിച്ചത് ഞാനാണ്'; തുറന്ന് പറഞ്ഞ് നടി






    നടി ദിവ്യ ഗോപിനാഥിന് പിന്തുണയുമായി WCC

     


    ഡബ്ല്യു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്,





    "തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവർത്തക ദിവ്യ ഗോപിനാഥിനോട് നടൻ അലൻസിയർ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ് . ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്."



     

     
    First published: