• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിരൽചൂണ്ടാനല്ല, പരിഹാരനിർദേശങ്ങളുമായാണ് പോയതെന്ന് രേവതിയും പത്മപ്രിയയും


Updated: August 10, 2018, 3:55 PM IST
വിരൽചൂണ്ടാനല്ല, പരിഹാരനിർദേശങ്ങളുമായാണ് പോയതെന്ന് രേവതിയും പത്മപ്രിയയും

Updated: August 10, 2018, 3:55 PM IST
ആർക്കെതിരെയെങ്കിലും വിരൽചൂണ്ടാനല്ല, പരിഹാരനിർദേശങ്ങളുമ‌ായാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളുമായുള്ള ചർച്ചക്ക് പോയതെന്ന് ഡബ്ല്യുസിസി അംഗങ്ങളും നടിമാരുമായ രേവതിയും പത്മപ്രിയയും. അമ്മയിലെ അംഗങ്ങളെന്ന നിലയിലാണ് ചർച്ചയിൽ പങ്കെടുത്തതെന്ന് ഇരുവരും പറഞ്ഞു.

ചർച്ചയ്ക്ക് വഴിതുറന്നത് തന്നെ സുപ്രധാനമായ ചുവടുവയ്പ്പായി കാണുന്നുവെന്ന് നടി പത്മപ്രിയ പറഞ്ഞു. ആരോഗ്യകരമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നത്.
എത്രയും വേഗത്തിൽ ചർച്ചയിലുന്നയിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നീതി ലഭിക്കുന്നത് വൈകിപ്പിക്കുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണ്. ഇരുകൂട്ടരും പരസ്പരം കേൾക്കാൻ തയാറായി. ചില വീഴ്ചകൾ സംഭവിച്ചുവെന്ന് അവരും സമ്മതിച്ചു. കാര്യങ്ങൾ തുറന്ന് പറയാനുള്ള കരുത്ത് ഡബ്ല്യുസിസിയിൽ നിന്ന് ലഭിച്ചതാണ്. മാറ്റത്തിനുള്ള പ്രേരകശക്തിയാണ് ഡബ്ല്യുസിസിയെന്നും പത്മപ്രിയ പറഞ്ഞു.
Loading...

ഞങ്ങൾക്ക് ചിലത് ചോദിക്കാനുണ്ടായിരുന്നുവെന്ന് നടി രേവതിയും പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങളായ പത്മപ്രിയ, വിധു വിൻസെന്റ്, ബീന, അഞ്ജലി എന്നിവർ ചേർന്നാണ് ചർച്ചയിലുന്നയിക്കേണ്ട കാര്യങ്ങൾ തീരുമാനിച്ചത്. ഞങ്ങളുടെ ചില ആകുലതകളും ആവശ്യങ്ങളും ചർച്ചയിൽ ഉന്നയിച്ചു. ഒരുപക്ഷെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡബ്ല്യുസിസി ഉണ്ടാക്കിയ ചലനങ്ങളുടെ ഫലമാണ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചർച്ചക്ക് പോലും തയാറായത്.
തീർത്തും ആരോഗ്യകരമായ തുറന്നചർച്ചയായിരുന്നു നടന്നത്. അവർക്കും കാര്യങ്ങളൊക്കെ മനസിലായി. വിരൽചൂണ്ടാനല്ല ചില പരിഹാരനിർദേശങ്ങളുമായാണ് ഞങ്ങൾ പോയത്- രേവതി പറഞ്ഞു.

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷക്കായി അമ്മ എന്തു ചെയ്തു, അമ്മയിൽ അംഗമായ ഇരയ്ക്ക് പോലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല, നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിലെ ചിലർ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്നത് എന്തിന്, അമ്മ എക്സിക്യൂട്ടീവിലേക്ക് നടി പാർവതി മത്സരക്കുന്നതിന് നിരുത്സാഹപ്പെടുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് ഡബ്ല്യുസിസി ചർച്ചയിൽ ഉന്നയിച്ചതെന്നാണ് സൂചന.

തങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന വാർത്ത ഡബ്ല്യുസിസി തള്ളിക്കളയുകയാണ്. പല സംഘടനകളിലും അംഗങ്ങളായവർ ഡബ്ല്യുസിസിയിലുണ്ട്. എന്നാൽ അവരുടേതായ സംഘടനകളിൽ സ്ത്രീകളുടെ വിഷയങ്ങളിൽ ഡബ്ല്യുസിസി അംഗങ്ങൾ ശബ്ദമമുയർത്തും. മാറ്റത്തിനുള്ള പ്രേരക‍മായാണ് ഡബ്ല്യുസിസി പ്രവർത്തിക്കുന്നതെന്നും അംഗങ്ങൾ പറയുന്നു.

താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രതിനിധികളുമായി ചൊവ്വാഴ്ചയിലാണ് അമ്മ ഭാരവാഹികൾ ചർച്ച നടത്തിയത്. അമ്മയിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ച് നീങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍