നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ സംവിധായകനാവുന്നു; ആദ്യ ചിത്രം തെലുങ്കിൽ

  വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ സംവിധായകനാവുന്നു; ആദ്യ ചിത്രം തെലുങ്കിൽ

  Web series fame Karthik Sankar to become debut director in Telugu | വെബ് സീരീസുകളിലൂടെ പ്രേക്ഷകർ പരിചയിച്ച കാർത്തിക് ശങ്കർ ചലച്ചിത്ര സംവിധായകനാവുന്നു

  പൂജാ വേളയിൽ നിന്നും

  പൂജാ വേളയിൽ നിന്നും

  • Share this:
   മലയാളത്തിൽ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍ സംവിധായകനാവുന്നു. തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അരങ്ങേറ്റം. നൂറ്റിനാല്‍പ്പതിൽ പരം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

   ആദ്യമായാണ്‌ ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് നായികാ വേഷം ചെയ്യും.

   അല്ലു അരവിന്ദ് മുഖ്യാതിഥിയായ വേളയിൽ കെ. രാഘവേന്ദ്ര റാവു ആദ്യ ഷോട്ട് സംവിധാനം നിർവഹിച്ചു. എ.എം. രത്നം ആണ് ക്യാമറ സ്വിച്ച്‌ ഓൺ ചെയ്തത്. രാമേശ്വരലിംഗ റാവു ആദ്യ ക്ലാപ് അടിച്ചു.

   "ഞാൻ മലയാളത്തിൽ ഒരു സിനിമ ചെയ്യാനുള്ള ചർച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വർക്ക് കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളത്തിൽ ചെയ്യാൻ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്‌തു," കാർത്തിക് ശങ്കർ പറഞ്ഞു.

   ഇന്ത്യയിലെതന്നെ മുൻനിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബർ ആദ്യവാരം തുടങ്ങും.

   ലോക്ക്ഡൗൺ നാളുകളിൽ കാർത്തിക് ശങ്കറിന്റെ വെബ് സീരീസുകൾ കേരളത്തിൽ ഒട്ടേറെ പ്രേക്ഷകരെ ആകർഷിക്കുകയും, മികച്ച നിലയിൽ വ്യൂസ് നേടുകയും ചെയ്തിരുന്നു.

   Summary: Web series fame Karthik Sankar to become debut director in Telugu
   Published by:user_57
   First published:
   )}