• HOME
  • »
  • NEWS
  • »
  • film
  • »
  • The Railway Men | ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു; പ്രധാന കഥാപാത്രമായി മാധവന്‍

The Railway Men | ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു; പ്രധാന കഥാപാത്രമായി മാധവന്‍

'ദ റെയില്‍വേ മാന്‍' എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാധവന്‍ ആണ്.

  • Share this:
    ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു. 'ദ റെയില്‍വേ മാന്‍' എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാധവന്‍ ആണ്.

    ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ഭോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മാധവനോടൊപ്പം ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.

    കഴിഞ്ഞ ദിവസമാണ് സീരീസിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ശിവ് റവെയ്‌ലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ഇന്ത്യന്‍ സിനിമ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസാണ് സീരിസ് ചെയ്യുന്നത്.

    യാഷ് രാജ് ഫിലിംസിന്റെ സ്ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മാണം. ബോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ജനങ്ങളെ രക്ഷിച്ച് ഹീറോ ആയവരെ കുറിച്ച് വിശ്വസനീയമായി സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതര്‍ പറയുന്നു.

    1984 ഡിസംബര്‍ 2 നാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തം നടന്നത്. അമേരിക്കയുടെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം.

    ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുപതിനായിരത്തിനടുത്ത് ആള്‍ക്കാര്‍ ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷത്തില്‍പരം നിത്യരോഗികളാകുകയും ചെയ്തുവെന്നാണ് കണക്ക്.

    സീരീസ് അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത്, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോന്‍ എന്ന കൃഷ്ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലുണ്ട്.

    എന്താണ് 124 (A)? സിനിമയുമായി ഐഷ സുൽത്താന വരുന്നു

    വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കേസില്‍ ചോദ്യം ചെയ്യപ്പെട്ട ലക്ഷദ്വീപ് സ്വദേശിയായ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന (Aisha Sultana) സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ഐഷ തന്നെയാണ് 'ഐഷ സുൽത്താന ഫിലിംസ്' എന്ന ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുക. ചിത്രത്തിന്റെ പേര് 124 (A) എന്നാണ്. രാജ്യദ്രോഹത്തിനുള്ള ശിക്ഷ വിധിക്കുന്ന ഇന്ത്യൻ പീനൽ കോഡിന്റെ പേരാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

    പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് പോസ്റ്റർ ചെയ്തിട്ടുള്ളത്. പ്രധാനപ്പെട്ട രണ്ടു വാർത്തകളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടത്. ലക്ഷദ്വീപ് ചലച്ചിത്ര പ്രവർത്തകയ്ക്കു മേൽ രാജ്യദ്രോഹ കുറ്റം എന്ന് ഒരു തലക്കെട്ടിൽ നിന്നും വായിക്കാം. മറ്റൊന്നിൽ 'സേവ് ലക്ഷദ്വീപ്' എന്ന് കാണാം. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമയെന്നും പരാമർശിക്കുന്നു.

    അണിയറക്കാരുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: നൗഫൽ അബ്ദുള്ള, കലാ സംവിധാനം: ബംഗ്ലൻ, ഡയറക്ടർ ഓഫ് ഓഡിയോഗ്രാഫി: രെഞ്ചു രാജ് മാത്യു, കോസ്റ്റിയൂം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: രാജ് വയനാട്, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി കുട്ടമ്പുഴ, ലൈൻ പ്രൊഡ്യൂസഴ്സ്: പ്രശാന്ത് ടി.പി., യാസർ അറാഫത് ഖാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാത്യു തോമസ്, പ്രൊജക്റ്റ് ഡിസൈനർ: നാദി ബക്കർ, പ്രണവ് പ്രശാന്ത്, പോസ്റ്റർ ഡിസൈനർ: ഹസീം മുഹമ്മദ്, സ്റ്റിൽ ഫോട്ടോഗ്രാഫിയ്: രാജേഷ് നടരാജൻ.
    Published by:Karthika M
    First published: