ദൃശ്യത്തിലെ വരുൺ എന്ന വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ റോഷൻ ബഷീർ വിവാഹിതനായി. ഫർസാനയാണ് വധു. ഓഗസ്റ്റ് 16 ഞായറാഴ്ചയായിരുന്നു വിവാഹം. വധൂവരന്മാരുടെ ചിത്രം റോഷന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ റോഷൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. ഫർസാന നിയമ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫർസാന. വിവാഹ വീഡിയോ ചുവടെ:
മമ്മൂട്ടിയുടെ ബന്ധുകൂടിയാണ് ഫർസാന. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ആദ്യം ഓഗസ്റ്റ് അഞ്ചിനായിരുന്നു വിവാഹം പ്ലാൻ ചെയ്തിരുന്നതായി റോഷൻ ഒരഭിമുഖത്തിൽ പറഞ്ഞത്. 'പ്ലസ് ടു' എന്ന സിനിമയാണ് റോഷന്റെ ആദ്യ ചിത്രം. പിന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും റോഷൻ വേഷമിട്ടു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.
റോഷന്റെ അച്ഛൻ കലന്തൻ ബഷീറും ചലച്ചിത്ര നടനാണ്. ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്സ്, റെഡ് വൈൻ തുടങ്ങിയ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു. വിജയ് ചിത്രം 'ബൈരവാ'യിലാണ് റോഷൻ ഏറ്റവും അടുത്തായി അഭിനയിച്ചത്. അടുത്ത് തെലുങ്ക് ചിത്രമായ 5 Ws ആണ്. ആർ. ഡി.എക്സ്. നായിക പായൽ രാജ്പുതാണ് ഇതിൽ റോഷന്റെ കാമുകിയുടെ വേഷത്തിലെത്തുക.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.