• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഗോൾഡ്' സിനിമയ്ക്ക് എന്തുപറ്റി? വിശദീകരിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

'ഗോൾഡ്' സിനിമയ്ക്ക് എന്തുപറ്റി? വിശദീകരിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

ഗോൾഡ് സിനിമയുടെ ഫൂട്ടേജ് നഷ്ടപ്പെട്ടുവെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് ലിസ്റ്റിൻ രംഗത്തെത്തിയത്

  • Share this:
ഓണത്തിന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗോൾഡ് എന്ന സിനിമയുടെ റിലീസ് അനന്തമായി നീളുന്നു. എന്താണ് ഗോൾഡ് സിനിമയ്ക്ക് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചെയ്തമാണിത്. ഇപ്പോഴിതാ, സിനിമയുടെ റിലീസ് വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ.

ഗോൾഡ് സിനിമയുടെ ഫൂട്ടേജ് നഷ്ടപ്പെട്ടുവെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് ലിസ്റ്റിൻ രംഗത്തെത്തിയത്. ഗോള്‍ഡ് സിനിമയുടെ ഫുട്ടേജ് കിടക്കുന്ന കംപ്യൂട്ടര്‍ തകരാറിലായതാണ് സിനിമ റിലീസ് ചെയ്യാന്‍ വൈകുന്നതിനു കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ''സിസ്റ്റം ഹാങ്ങ് ആയിട്ട് കിടക്കുകയാണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്റെ ഒരു അപ്ഡേറ്റ് തരാന്‍. ഞാന്‍ സീരിയസ്സായി തന്നെ പറഞ്ഞതാണ്.''-ലിസ്റ്റിന്‍ പറഞ്ഞു. കുമാരി എന്ന ചിത്രത്തിന്റെ റിലീസിനോടനാനുബന്ധിച്ച്‌ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയുടെ ഫൂട്ടേജുകള്‍ ഡിലീറ്റ് ചെയ്തുപോയി എന്ന വാര്‍ത്ത സത്യമാണോ എന്ന ചോദ്യത്തിന്, ഫൂട്ടേജ് വേറൊരു സിസ്റ്റത്തില്‍ കിടപ്പുണ്ടെന്നും അതുകൊണ്ടു കുഴപ്പമില്ലെന്നുമായിരുന്നു ലിസ്റ്റിന്റെ മറുപടി. പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോള്‍ഡ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

അതേസമയം 'ഗോൾഡ്' (Gold) റൈറ്റ്സ് വിറ്റുപോയത് വമ്പൻ തുകയ്ക്കാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആഗോള വിപണിയിൽ മലയാള സിനിമയുടെ മാർക്കറ്റ് വാല്യൂ കുത്തനെ ഉയർത്തിയ തരത്തിലാണ് വിൽപ്പന നടന്നതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ചിത്രത്തിന്റെ തമിഴ് വിതരണാവകാശം, കന്നഡ വിതരണാവകാശം, ഓവർസീസ് റൈറ്റ് അടക്കം റെക്കോർഡ് തുകയ്ക്കാണ് വിതരണക്കാർ സ്വന്തമാക്കിയത്. തുക എത്രയെന്ന് അണിയറക്കാർ വ്യക്തമായി പറഞ്ഞിട്ടില്ല. റിലീസിന് മുൻപ് തന്നെ നിർമ്മാതാവിനെ സേഫ് ആക്കുന്ന കാര്യത്തിൽ പുതിയൊരു ചുവട് വെച്ചിരിക്കുകയാണ് മലയാള സിനിമ എന്ന് വേണം മനസിലാക്കാൻ.

തുടർച്ചയായ വിജയങ്ങളിലൂടെ ആഗോള ബോക്സ് ഓഫീസിൽ പൃഥ്വിരാജ് ഉണ്ടാക്കിയ മാർക്കറ്റും, 'പ്രേമം' എന്ന സെൻസേഷണൽ ഹിറ്റിനു ഏറെക്കാലങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും, നയൻതാരയുടെ സാന്നിധ്യവും കൂടി ചേർന്നപ്പോൾ ഈ 'സ്വർണ്ണം' വാങ്ങാൻ ആവശ്യക്കാർ കൂടിയത്.
Published by:Anuraj GR
First published: