HOME » NEWS » Film » WHAT DID STARS IN MALAYALAM CINEMA THIS YEAR

താരങ്ങൾ 2018ൽ എന്തു ചെയ്തു ?

news18india
Updated: December 31, 2018, 12:32 PM IST
താരങ്ങൾ 2018ൽ എന്തു ചെയ്തു ?
  • News18 India
  • Last Updated: December 31, 2018, 12:32 PM IST
  • Share this:
#എന്‍റർടൈൻമെന്‍റ് ഡെസ്ക്

തിരശ്ശീലയിൽ അധികനേരം വേണ്ട യഥാർത്ഥ താരത്തിന്‍റെ മൂല്യമളക്കാൻ. ഒരേതരം കഥാപാത്രങ്ങളിലൂടെ താരമായി മാറിയ നടൻമാരുടെ ചെമ്പ് തെളിഞ്ഞതും ചരിത്രമായി.

മോഹൻലാൽ എന്ന താരം

ഏറ്റവും ചിലവേറിയ ചിത്രം എന്ന പേരിൽ വന്ന കായംകുളം കൊച്ചുണ്ണി പണം വാരുന്നതിലും ഒന്നാമതായി 100 കോടി ക്ലബിലെത്തി. എന്നാൽ നായകനെക്കാൾ കയ്യടി നേടിയ മോഹൻലാൽ ചെയ്ത കുറച്ചു നേരം മാത്രമുള്ള വേഷം ഇല്ലായിരുന്നെങ്കിൽ ചിത്രം ഒരു ദുരന്തമാകുമായിരുന്നു എന്നാണ് കാണാൻ കഴിയുക. ഏറെ കാലത്തെ ഗവേഷണം ചെയ്തിട്ടും ചരിത്രവുമായി പുലബന്ധമില്ലാത്ത വേഷവും ഭാഷയും കഥയും ചേർന്നിട്ടും ചിത്രം വൻ വിജയമായതിനു പിന്നിൽ ലാൽ എന്ന താരമാണ്. എന്നാൽ മാർക്കറ്റിങ് ബലത്തിൽ കളക്ഷൻ നേടിയ ഒടിയൻ സമ്മിശ്ര പ്രതികരണമുളവാക്കിയപ്പോൾ, നീരാളി ദുരന്തമായി. സിനിമയായി വന്നെങ്കിലും 'ഡ്രാമ' ആ പേരിനോടാണ് നീതി പുലർത്തിയത്.

അബ്രഹാമിന്‍റെ വിജയം, മമ്മൂട്ടിയുടേയും

ഒരു സീനിയർ താരത്തിൽ നിന്നു പ്രതീക്ഷിക്കാൻ കഴിയാത്ത ചിത്രങ്ങളായിരിന്നു മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ്, പരോൾ, കുട്ടനാടൻ ബ്ലോഗ് എന്നീ ചിത്രങ്ങൾ. എന്നാൽ, പ്രേക്ഷകരെ തൃപ്തിപ്പെടുത്തി അബ്രഹാമിന്‍റെ സന്തതികൾ അദ്ദേഹത്തിന്‍റെ താരമൂല്യം നിലനിർത്തി.

കരുത്തനായി ഫഹദ്മൂന്നു സിനിമകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ ഞാൻ പ്രകാശൻ, വരത്തൻ എന്നീ ചിത്രങ്ങൾ സാമ്പത്തികമായി വിജയം നേടി. ഒപ്പം അഭിനയത്തിന്‍റെ കാര്യത്തിൽ മികച്ച അഭിപ്രായവും നേടി. 'ഞാൻ പ്രകാശൻ' ഫഹദിന്‍റെ ഇതു വരെയുള്ള കരിയറിലെ ഏറ്റവും വലിയ ' സോളോ ഹിറ്റ്' ആകുമെന്നതിനു സംശയമില്ല.

പൊരുതി നേടിയ ടോവിനോ

അഭിനയശേഷി കൊണ്ട് മുൻനിരയിലേക്ക് നടന്നടുത്ത താരം തന്‍റേതായ പ്രേക്ഷകസമൂഹത്തിലേക്ക് വളർന്നു. തീവണ്ടി എന്ന വിജയചിത്രത്തിനൊപ്പം മറ്റു ചിത്രങ്ങളൊക്കെ പേരു കളയുന്നതായിരുന്നില്ല.

കുഞ്ചാക്കോയുടെ മിനിമം ഗ്യാരന്‍റിഒരു അതിഥി വേഷമുൾപ്പെടെ എട്ട് ചിത്രങ്ങളിലെത്തിയ ചാക്കോച്ചൻ സാറ്റലൈറ്റ് ഉൾപ്പടെ മിനിമം ഗ്യാരന്‍റിയുള്ള താരമാണ്. എന്നാൽ, ആലോചനയില്ലാതെ ഒരേ വേഷം ആവർത്തിക്കുന്നത് ദോഷം ചെയ്യുമെന്നതിന്‍റെ സൂചനകളാണ്‌ വർഷാന്ത്യത്തിൽ കാണുന്നത്.

പൃഥ്വിരാജ് മങ്ങിയ വർഷം

പുറത്തു വന്ന ചിത്രങ്ങളൊന്നും ശ്രദ്ധ നേടാത്തതിനൊപ്പം മൈ സ്റ്റോറി, രണം എന്നീ ചിത്രങ്ങളുടെ അണിയറക്കാരും മുഖ്യതാരം പൃഥ്വി രാജുമായി ഉണ്ടായ തർക്കങ്ങൾ സിനിമയെയും ബാധിച്ചു. അഞ്ജലി മേനോന്‍റെ 'കൂടെ' പ്രതീക്ഷിച്ച തരത്തിൽ വിജയം കൈവരിച്ചില്ല.

ബിജു മേനോന് എന്തു പറ്റി ?

വന്നതും പോയതും അറിയാതെ പോയ ചില ചിത്രങ്ങളാണ് താരത്തിന്‍റേതായി വന്നത്.

നിഴലായ നായികസ്ത്രീ സമത്വത്തിനായി മതിലു തീർക്കുന്ന കാലത്തും സിനിമയിലെ നായികയുടെ കഥ ഏറെ മാറിയില്ല. ഈട, മാംഗല്യം തന്തു നാനേന, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിൽ നിമിഷ സജയൻ, തീവണ്ടി, ലില്ലി എന്നിവയിൽ സംയുക്ത മേനോൻ, കാർബണിലെ മംമ്ത, പൂമരത്തിലെ നീത പിള്ള, വരത്തിനിലെ ഐശ്വര്യ ലക്ഷ്മി, കിണറിലെ ജയപ്രദ, ഓട്ടർഷെയിലെ അനുശ്രീ, ക്യൂനിലെ സാനിയ ഇയ്യപ്പൻ എന്നിവർക്കൊപ്പം മഞ്ജു വാര്യരുടെ ആമി, മോഹൻലാൽ, ഒടിയൻ എന്നീ ചിത്രങ്ങളാണ് ശ്രദ്ധേയമായത്. നായികയല്ലെങ്കിലും ഉർവശി എന്ന നടിയുടെ തിരിച്ചുവരവ് അരവിന്ദന്‍റെ അതിഥികൾക്ക് ജീവൻ നൽകി. വിവാഹശേഷം നസ്രിയ ആദ്യമായി അഭിനയിച്ച കൂടെ അക്കാരണം കൊണ്ട് ശ്രദ്ധയാകർഷിച്ചു.
First published: December 31, 2018, 12:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories