കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹെലൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസന് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലന്'. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലാല്‍, അജു വര്‍ഗ്ഗീസ്, റോണി, നോബിള്‍ ബാബു തോമസ്, ശ്രീകാന്ത് മുരളി, ബിനു പപ്പു, രാഘവന്, ആദിനാട് ശശി, ബോണി, തൃശൂര്‍ എല്‍സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എല്‍ ഐ സി ഏജന്റ് പോളിന്റെ ഏക മകളാണ് ഹെലന്. നേഴ്സിംങ് കഴിഞ്ഞു നില്ക്കുന്ന ഹെലൻ വിദേശത്തേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അതിനായി ഇല്റ്റ്സ് കോച്ചിംങിനു പോകുന്നുണ്ട് ഹെലന്. ഇതിനപ്പുറം സിറ്റിയില്‍ ചിക്കന്‍ ഹബില്‍ പാര്‍ട്ട് ടൈം ജോലിക്കാരി കൂടിയാണ്. അമ്മ നേരത്തെ മരിച്ചതിനാല്‍ ഹെലന് അപ്പനാണ് എല്ലാം. വളരെ അടുത്ത സുഹൃത്തക്കളെ പോലെ കഴിയുന്ന ഇവര്‍ക്കിടയില്‍ രഹസ്യങ്ങളൊന്നുമില്ല. ഇവരുടെ സ്നേഹവും സൗഹൃദവും മറ്റുള്ളവര്‍ക്ക് ആസൂയാജനകമാണ്. എല്ലാം പോസിറ്റീവായി ചിന്തിക്കുന്ന, സ്നേഹത്തോടെ പെരുമാറുന്ന ഹെലന് ഏവര്‍ക്കും പ്രിയപ്പെട്ടവളാണ്. ഇതിനിടയിലാണ് ഹെലന് വിദേശത്ത് പോകാനുള്ള പേപ്പര്‍ ശരിയാകുന്നത്. അതിനുള്ള ഒരുക്കത്തിനിടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ പുതിയൊരു വഴിത്തിരിവുണ്ടാകുന്നു. തുടര്‍ന്നുണ്ടാകുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് 'ഹെലന് 'എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഹാബിറ്റ് ഓഫ് ലൈഫ്,ബിഗ് ബാങ് എന്റര്ടൈയ്ന്മെന്റസ് എന്നിവയുടെ ബാനറില്‍ വിനീത് ശ്രീനിവാസന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ആല്‍ഫ്രെഡ് കുര്യന് ജോസഫ്, നോബിള്‍ ബാബു തോമസ്സ് എന്നിവര്‍ എഴുതുന്നു. ആനന്ദ് സി ചന്ദ്രന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബോണി മേരി മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരീസ് ദേശം,പ്രൊഡക്ഷന്‍ കണ്ട്രോളര്-അനീഷ് പെരുമ്പിലാവ്, കല-എം ബാവ, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-ജോണ്‍ പോള്‍ മാത്യു,പരസ്യക്കല-പ്രജൂല്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,സൗണ്ട് ഡിസൈന്‍-സിന്ഗ് സിനിമ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, അസിസ്റ്റന്റ് ഡയറക്ടര്‍-ആന്റണി തോമസ്സ് മങ്ങാലി, ഹബീബ് റഹ്മാന്, തീര്‍ത്ഥ മേനോന്, സച്ചിന് പൊക്കാട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട് വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെൻറ്റാസ്റ്റിക് ഫിലിംസ് നവംബര്‍ ഒന്നിന് 'ഹെലന്' തീയറ്ററുകളിലെത്തിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.