• HOME
 • »
 • NEWS
 • »
 • film
 • »
 • Lord Bobby | റഷ്യൻ സേനയെ കബളിപ്പിക്കുന്ന 'ലോർഡ് ബോബി'; വൈറലായി ബോബി ഡിയോളിന്റെ മീമുകൾ

Lord Bobby | റഷ്യൻ സേനയെ കബളിപ്പിക്കുന്ന 'ലോർഡ് ബോബി'; വൈറലായി ബോബി ഡിയോളിന്റെ മീമുകൾ

2012ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 'പ്ലേയേഴ്സിൽ' റഷ്യന്‍ സൈന്യത്തെ കബളിപ്പിച്ച് ഗതി മാറ്റേണ്ടത് എങ്ങനെയെന്ന് ബോബി ഡിയോൾ കാണിച്ചുതന്നിട്ടുണ്ടെന്ന് വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ

ബോബി ഡിയോള്‍

ബോബി ഡിയോള്‍

 • Share this:
  റഷ്യ-യുക്രെയ്ൻ പ്രതിസന്ധി (Russia-Ukraine Conflict) ആഗോളതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഒരു യുദ്ധമുണ്ടായാല്‍ ഈ രണ്ട് രാജ്യങ്ങളെ മാത്രമല്ല അത് ബാധിക്കുക, ലോകം മുഴുവനും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. അതിനാല്‍ ലോകനേതാക്കള്‍ ഇപ്പോള്‍ ഈ സംഘർഷത്തിന്റെ ഗതി, യുദ്ധത്തിലെത്താതെ എങ്ങനെ തിരിച്ചുവിടാമെന്ന ആലോചനയിലാണ്. എന്നാല്‍ ഗൗരവപരമായ ഈ വിഷയത്തെ നര്‍മ്മഭാവനയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നെറ്റിസണ്‍സ്. റഷ്യന്‍ സൈന്യത്തെ യുദ്ധത്തില്‍ നിന്ന് 'വഴിതിരിച്ച്' വിടാനുള്ള ഒരു വഴിയും അവര്‍ പങ്കുവയ്ക്കുന്നു.

  2012ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 'പ്ലേയേഴ്സിൽ' റഷ്യന്‍ സൈന്യത്തെ കബളിപ്പിച്ച് ഗതി മാറ്റേണ്ടത് എങ്ങനെയെന്ന് 'ലോര്‍ഡ് ബോബി' (ബോബി ഡിയോൾ) കാണിച്ചുതന്നിട്ടുണ്ടെന്ന് വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. അക്കാര്യം അറിയാത്തവര്‍ക്കായി 'ബോബിവുഡ്' (Bobbywood) എന്ന പേജ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ അതിന്റെ ഒരു ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്. അതില്‍, മഞ്ഞ് നിറഞ്ഞ പ്രദേശത്തിലൂടെ ഒരു ട്രെയിന്‍ റഷ്യന്‍ സൈനികരെയും വഹിച്ചുകൊണ്ടു പോകുന്നു. ട്രെയിനിന്റെ ഗ്ലാസ് ജനാലകളില്‍ ബോബി ഡിയോള്‍ മഞ്ഞിന്റെ പുക പോലെ തോന്നുന്ന ഒരു സ്‌മോക്ക് സ്‌ക്രീന്‍ സൃഷ്ടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിന്റെ ഫലമായി തെറ്റിദ്ധരിക്കപ്പെട്ട സൈന്യം 'ലോര്‍ഡ് ബോബി' ആഗ്രഹിക്കുന്ന റെയില്‍വേ ട്രാക്കിലേക്ക് ട്രെയിൻ വഴി തിരിച്ചുവിടുന്നു.  റഷ്യന്‍ സൈന്യത്തെ കബളിപ്പിക്കുന്ന ലോര്‍ഡ് ബോബിയുടെ ബുദ്ധിയെയും പ്രയത്‌നത്തെയും പ്രശംസിച്ച് നെറ്റിസണ്‍സ് ട്വിറ്ററില്‍ വീഡിയോ വൈറലാക്കിയിരിക്കുകയാണ്. ലോർഡ് ബോബിയുടെ പാത പിന്തുടരാൻ യുക്രെയ്നോട് ആവശ്യപ്പെടുന്ന രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

  സമകാലിക സംഭവങ്ങളുമായി പൊരുത്തപ്പെടുന്ന ബോബി ഡിയോളിന്റെ വീഡിയോകൾ എപ്പോഴും പ്രചരിക്കാറുണ്ട് എന്നായിരുന്നു ചില ആരാധകരുടെ കമന്റ്. ഈ കമന്റ് ഏറെക്കുറെ സത്യവുമാണ്. കാരണം ലോകത്തോ ഇന്ത്യയിലോ എന്ത് സംഭവം നടന്നാലും അതുമായി ബന്ധപ്പെട്ട ബോബി ഡിയോളിന്റെ വീഡിയോകൾ ആരാധകര്‍ പങ്കുവെയ്ക്കാറുണ്ട്.

  വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോബി ചെയ്ത സിനിമകളിലെ വിവിധ ഫ്യൂച്ചറിസ്റ്റിക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെടാറുണ്ട്. ലോര്‍ഡ് ബോബി മീമുകള്‍ ഇല്ലായിരുന്നെങ്കിൽ ബോബി ഡിയോളിന്റെ സിനിമകള്‍ ഇത്രമാത്രം പ്രവചനീയമായിരുന്നുവെന്ന് നമ്മളറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയിൽ ഹിറ്റായ ലോര്‍ഡ് ബോബി മീമുകള്‍ക്കുള്ള ആശയങ്ങള്‍ അദ്ദേഹത്തിന്റെ 'സോള്‍ജിയര്‍', 'ബാദല്‍', 'ബിച്ചൂ', 'അപ്നെ', 'യംല പഗ്ല ദീവാന' തുടങ്ങിയ സിനിമകളില്‍ നിന്നുള്ളവയാണ്.

  1995ല്‍ ട്വിങ്കിള്‍ ഖന്നയ്ക്കൊപ്പം 'ബര്‍സാത്ത്' എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു സസ്‌പെന്‍സ് ത്രില്ലറായ 'ഗുപ്ത്: ദി ഹിഡന്‍ ട്രൂത്ത്' എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ മികച്ച സിനിമയായി കണക്കാക്കപ്പെടുന്നത്.

  Summary: What has lord bobby to do with the escalating tension between Russia and Ukraine
  Published by:user_57
  First published: