• HOME
  • »
  • NEWS
  • »
  • film
  • »
  • Dexter | ‘ഡെക്സ്റ്റർ’; ഡൽഹിയിൽ കാമുകിയെ 35 കഷ്ണങ്ങളാക്കി നുറുക്കിയതിന് ഈ സീരീസ് പ്രചോദനമായോ?

Dexter | ‘ഡെക്സ്റ്റർ’; ഡൽഹിയിൽ കാമുകിയെ 35 കഷ്ണങ്ങളാക്കി നുറുക്കിയതിന് ഈ സീരീസ് പ്രചോദനമായോ?

സീരീസും ഡൽഹിയിലെ പ്രതിയും തമ്മിലെന്ത് ബന്ധം?

ഡെക്സ്റ്റർ

ഡെക്സ്റ്റർ

  • Share this:
ന്യൂഡൽഹിയിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയതിന് ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, ഒരു സീരിയൽ കില്ലറുടെ കഥ പറയുന്ന അമേരിക്കൻ ടിവി സീരീസ് ഡെക്സ്റ്റർ കണ്ടിട്ടുള്ളവർക്ക് ഇതൊരു അത്ഭുതമായി തോന്നിയേക്കില്ല. ഡൽഹിയിലെ മെഹ്‌റോളിയിലാണ് തൻെറ ലിവ്-ഇൻ പാ‍ർട്ണറായ 29കാരി ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 28കാരനായ അഫ്താബ് അമിൻ പൂനാവാല അറസ്റ്റിലായത്.

ഇരുവരും തമ്മിലുള്ള ത‍ർക്കത്തിനൊടുവിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ശരീരഭാഗങ്ങൾ 35 കഷ്ണങ്ങളാക്കി നുറുക്കി പുതിയതായി വാങ്ങിയ ഫ്രിഡ്ജിൽ വെക്കുകയായിരുന്നു. ശരീരഭാഗങ്ങൾ ആരും അറിയാതെ കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. ഡൽഹിയെ നടുക്കിയ ക്രൂരകൃത്യത്തിന് ഡെക്സ്റ്റർ ടിവി സീരീസുമായി വലിയ ബന്ധം ഉണ്ടെന്നാണ് വിലയിരുത്തൽ. ഈ സീരീസാവാം ഇത്തരത്തിലൊരു കൊലപാതകത്തിന് അഫ്താബിനെ പ്രേരിപ്പിച്ചതെന്നും കരുതുന്നുണ്ട്.

എന്താണ് ഡെക്സ്റ്റർ എന്ന ടിവി സീരീസ്?

ഷോടൈമിന്റെ പ്രീമിയം കേബിൾ ചാനലിൽ സംപ്രേഷണം ചെയ്ത ഒരു അമേരിക്കൻ ടെലിവിഷൻ സീരീസാണ് ഡെക്സ്റ്റർ. 2006 ഒക്ടോബർ 1 മുതൽ 2013 സെപ്റ്റംബർ 22 വരെയായി എട്ട് സീസണുകളാണ് സംപ്രേക്ഷണം ചെയ്തിട്ടുള്ളത്. മിയാമി മെട്രോ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ബ്ലഡ് പാറ്റേൺ അനലിസ്റ്റായ ഡെക്‌സ്റ്റർ മോർഗനെ ചുറ്റിപ്പറ്റിയാണ് സീരീസിൻെറ ഇതിവൃത്തം. മൈക്കൽ സി ഹാളാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ തൻെറ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ടത് ഡെക്സറ്ററിൻെറ മനസ്സിൽ ആഴത്തിലുള്ള മുറിവായിരുന്നു. ആ സംഭവമാണ് അയാളെ വലുതായപ്പോൾ ഒരു സീരിയൽ കില്ലറാക്കി മാറ്റിയത്.

സീരീസും ഡൽഹിയിലെ പ്രതിയും തമ്മിലെന്ത് ബന്ധം?

ഡെക്സറ്റർ എന്ന സീരിയൽ കില്ലർ താൻ കൊലപ്പെടുത്തിയവരുടെ ശരീരഭാഗങ്ങൾ മുറിക്കുന്ന സ്വഭാവമുള്ളയാളായിരുന്നു. ഡൽഹിയിൽ കാമുകിയെ കൊന്ന അഫ്താബും ഇത് തന്നെയാണ് ചെയ്തത്. കൊല നടത്തിയതിന് പിറ്റേന്നാണ് ഇയാൾ പുതിയ ഫ്രിഡ്ജ് വാങ്ങിച്ചത്. ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയായ അഫ്താബ് ഷെഫായി ജോലി ചെയ്തിട്ടുണ്ട്. മാസം മുറിക്കുന്നതിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ പരിശീലനവും ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസമെടുത്താണ് പ്രതി കൊല്ലപ്പെട്ടയാളുടെ ശരീരം മുറിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആദ്യം കുറച്ച് ശരീരഭാഗം ഇയാൾ ഫ്രിഡ്ജിലെ ഫ്രീസറിൽ വെച്ചു. പിന്നീട് ആ ഭാഗം താഴേക്ക് മാറ്റിയ ശേഷം നേരത്തെ ഫ്രീസറിൽ വെച്ച ഭാഗം താഴേക്ക് വെക്കും. പിന്നീട് ദിവസവും പുലർച്ചെ രണ്ട് മണിയോടെ കാട്ടിൽ കൊണ്ട് പോയി ഓരോ ഭാഗത്തായി ശരീരഭാഗങ്ങൾ നിക്ഷേപിക്കുകയാണ് ചെയ്തതെന്നും പോലീസ് പറയുന്നു. 20 ദിവസം എടുത്താണ് ശരീരഭാഗങ്ങൾ കാട്ടിൽ ഉപേക്ഷിച്ചത്. സമാനമായ രീതിയിൽ ഡെക്സ്റ്ററിലെ കൊലയാളിയും താൻ കൊന്നയാളുടെ ശരീരം കഷ്ണങ്ങളാക്കി നുറുക്കി ഫ്രിഡ്ജിൽ വെക്കുകയാണ് ചെയ്തത്. പിന്നീട് ബാഗിലാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കൊലപാതകത്തിൻെറ ഒരു തെളിവും ഇല്ലാതാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. സമാനമായ രീതിയിലാണ് അഫ്താബും കൊല നടത്തിയിരിക്കുന്നത്.
Published by:user_57
First published: