മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്റെ പ്രത്യേകത എന്തൊക്കെ ?

ലിഡിയൻ നാദസ്വരം എന്ന പതിമൂന്ന് വയസുകാരനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്

news18
Updated: September 23, 2019, 9:59 AM IST
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്റെ പ്രത്യേകത എന്തൊക്കെ ?
ലിഡിയൻ നാദസ്വരം എന്ന പതിമൂന്ന് വയസുകാരനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്
  • News18
  • Last Updated: September 23, 2019, 9:59 AM IST
  • Share this:
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയ്ക്ക് ആദ്യ ത്രിഡി ചിത്രം സമ്മാനിച്ച ജിജോയാണ് ബറോസിന്റെ തിരക്കഥാകൃത്ത്. ത്രി ഡിയിലാണ് ചിത്രം ഒരുക്കുന്നത്. ഈ സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴ്നാട് സ്വദേശിയായ പതിമൂന്ന് വയസുകാരനാണ് എന്നതാണ് പ്രത്യേകത. ഈ കുരുന്ന് പ്രതിഭ ചില്ലറക്കാരനല്ല. സാക്ഷാൽ എ ആർ റഹ്മാൻ 'ഇന്ത്യയുടെ നിധി' എന്ന് വിശേഷിപ്പിച്ച കുട്ടി പ്രതിഭയുടെ പേര് ലിഡിയൻ നാദസ്വരം എന്നാണ്. പാട്ടുകൾക്ക് ഈണം നല്‍കുന്നതിനായി ലിഡിയൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്.

Also Read- വിശുദ്ധ പ്രണയത്തിന്‍റെ 'ഓള്'

കാലിഫോർണിയയിൽ നടന്ന സി.ബി.എസ് ഗ്ലോബൽ ടാലന്റ് ഷോ 'വേൾഡ്സ് ബെസ്റ്റിൽ' ഒന്നാം സമ്മാനം നേടിയതിലൂടെയാണ് കുട്ടി പിയാനോ മാന്ത്രികൻ ലിഡിയൻ ലോകശ്രദ്ധ ആകർഷിച്ചത്. ഏഴുകോടി രൂപയായിരുന്നു സമ്മാനമായി ലഭിച്ചത്. കൊറിയൻ ടീമിനെയാണ് ലിഡിയൻ ഫൈനലിൽ പരാജയപ്പെടുത്തിയത്.

തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ. രണ്ടാം വയസിൽതന്നെ സംഗീത ഉപകരണങ്ങളുമായി ലിഡിയൻ ചങ്ങാത്തം സ്ഥാപിച്ചു. അച്ഛനും സഹോദരി അമൃതവർഷിണിയുമായിരുന്നു പ്രചോദനം. ഒൻപതാംവയസിൽ പിയാനോ പഠിക്കാൻ തുടങ്ങി. അച്ഛനാണ് ലിഡിയൻ നാദസ്വരം എന്ന പേര് നൽകിയത്. സംഗീതത്തിലെ ആദ്യ സ്കെയിലിനെയാണഅ ലിഡിയൻ എന്ന് വിശേഷിപ്പിക്കുന്നത്.

ലണ്ടൻ ട്രിനിറ്റി കോളജ് ഒഫ് മ്യൂസിക്കിൽ ചേർന്ന് ചെറിയ പ്രായത്തിൽ പിയാനോയിൽ അഞ്ചാംഗ്രേഡ് നേടി. തബലയും മൃദംഗവും നന്നായി വായിക്കും. എ ആർ‌ റഹ്‌മാന്റെ കണ്ണിൽപ്പെട്ടതോടെ അദ്ദേഹത്തിന്റെ കെ എം മ്യൂസിക് കൺസർവേറ്ററിയിൽ അംഗമായി. ഒരേസമയം രണ്ട് പിയാനോയിൽ വ്യത്യസ്തമായ നോട്ടുകൾ വായിച്ച് വിസ്മയിപ്പിക്കും. കണ്ണുകെട്ടി പിയാനോ വായിച്ച് കാഴ്ചക്കാർക്ക് ഹരം പകരുകയും ചെയ്യും. ലിഡിയന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ? ചന്ദ്രനിൽ പോയി പിയാനോ വായിക്കണം.

ബറോസിന്റെ സംഗീതം നിർവഹിക്കാൻ മോഹൻലാൽ ക്ഷണിക്കുകയായിരുന്നു. അച്ഛനും അമൃതവർഷിണിയും ലിഡിയനൊപ്പം കൊച്ചിയിൽ എത്തിയിട്ടുണ്ട്. വരുന്ന ജനുവരിയിൽ ബറോസിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഗോവയാണ് പ്രധാന ലൊക്കേഷൻ.

First published: September 23, 2019, 9:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading