നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിവാഹത്തെക്കുറിച്ച് ഉപദേശം തേടിയ ബുമ്രയോട് യുവരാജ് സിംഗ് പറഞ്ഞത്

  വിവാഹത്തെക്കുറിച്ച് ഉപദേശം തേടിയ ബുമ്രയോട് യുവരാജ് സിംഗ് പറഞ്ഞത്

  യുവരാജ് സിംഗ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും എന്തുകൊണ്ടും അനുഭവ സമ്പത്തുള്ള ആളായിരിക്കുമെന്ന ധാരണയിലാണ് ബുമ്ര സംശയം ചോദിച്ചത്

  Jasprit Bumrah- Sanjana Ganesan

  Jasprit Bumrah- Sanjana Ganesan

  • Share this:
   ഇന്ത്യയുടെ ജനപ്രിയ ക്രിക്കറ്റ് താരമായ യുവരാജ് സിങ് ഒരിക്കൽ ബൗളിംഗ് നിരയിലെ മിന്നും താരമായ ജസ്പ്രീത് ബുമ്രയ്ക്ക് വിവാഹത്തെക്കുറിച്ച് പ്രധാനപ്പെട്ട ചില ടിപ്സ് പറഞ്ഞു കൊടുത്തിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്ത് ഒട്ടേറെ സ്പോർട്സ് താരങ്ങൾ ഇൻസ്റ്റാഗ്രാമിൽ ലൈവ് സെഷനുകൾ സംഘടിപ്പിച്ചിരുന്നു.

   കഴിഞ്ഞ വർഷം യുവരാജ് സിങ് സംഘടിപ്പിച്ച സമാനമായൊരു ലൈവ് സെഷനിൽ സൗഹൃദസംഭാഷണത്തിനായി ബുമ്രയും ജോയിൻ ചെയ്തിരുന്നു. ആ സംഭാഷണത്തിനിടയിലാണ് ബുമ്ര യുവരാജിനോട് വിവാഹ ബന്ധത്തെക്കുറിച്ച് ഉപദേശം തേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ പി എൽ) മുംബൈ ഇന്ത്യൻസിലെ തന്റെ പഴയ സഹതാരത്തോട് ബുമ്ര ചോദിച്ചത്, വിവാഹത്തിന് ശേഷവും അദ്ദേഹം ഒരു 'അമ്മക്കുട്ടി'യാണോ എന്നായിരുന്നു.

   തന്നേക്കാൾ 14 വയസിന് മൂത്ത യുവരാജ് സിംഗ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും എന്തുകൊണ്ടും അനുഭവ സമ്പത്തുള്ള ആളായിരിക്കുമെന്ന ധാരണയിലാണ് ബുമ്ര അദ്ദേഹത്തോട് തന്റെ സംശയം ചോദിച്ചത്.

   "താങ്കളെ അമ്മയുടെ പ്രിയപ്പെട്ട മകൻ എന്നാണല്ലോ പൊതുവെ വിളിച്ചിരുന്നത്. കല്യാണത്തിനു ശേഷവും അങ്ങനെ തന്നെയാണോ?", ബുമ്ര ചോദിച്ചു. അദ്ദേഹത്തിന്റെ കൗതുകമുണർത്തുന്ന ചോദ്യത്തിന് ഇതിഹാസ താരമായ യുവരാജ് സിംഗ് വിവാഹ ബന്ധത്തെക്കുറിച്ച്ചിരിയുണർത്തുന്ന ഒരു ഉപദേശമാണ് മറുപടിയായി നൽകിയത്.

   Also read: പിറന്നാൾ ദിനത്തിൽ തന്റെ പേരിന്റെ അർഥം വെളിപ്പെടുത്തി ലെന, കൂടെ അമ്മയുണ്ടാക്കിയ കേക്കും

   ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെ ബുമ്രയുടെ ചോദ്യം നേരിടേണ്ടി വന്ന യുവരാജ് സിംഗ് പറഞ്ഞു, "ഒരിക്കൽ അമ്മക്കുട്ടിയായിക്കഴിഞ്ഞാൽ പിന്നെ സ്ഥിരം അങ്ങനെ തന്നെയായിരിക്കും". "നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ സമാധാനം ഉണ്ടാകും. പക്ഷേ, കല്യാണം കഴിയുന്നതോടെ ആ സമാധാനം ഇല്ലാതാവും. അതുകൊണ്ട് ഇപ്പോൾ ജീവിതം പരമാവധി ആഘോഷിക്കാൻ നോക്കുക. കാരണം, കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനകത്ത് ഒരു ബാലൻസ് ഉണ്ടാക്കലാകും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം. നല്ലൊരു പങ്കാളിയെ ലഭിച്ചാൽ ഈ ബാലൻസിങ് കൂടുതൽ എളുപ്പമായിത്തീരും", ലോകം കണ്ട എക്കാലത്തേയും മികച്ച ഓൾ റൗണ്ടർമാരിലൊരാളായ യുവരാജ് സിംഗ് പറഞ്ഞു.

   മാർച്ച് 15-നാണ് സ്പോർട്സ് അവതാരികയും ആങ്കറുമായ സഞ്ജന ഗണേശനെ ജസ്പ്രീത് ബുമ്ര വിവാഹം കഴിച്ചത്. തികച്ചും സ്വകാര്യമായാണ് വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 20-ൽ താഴെ ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.

   വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റ് മത്സരത്തിൽ നിന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ട്വൻറി-20 സീരീസിൽ നിന്നും ബുമ്ര മാറി നിന്നിരുന്നു. മാർച്ച് 23-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന സീരിസിൽ അദ്ദേഹം പങ്കെടുത്തേക്കും.

   ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ബുമ്ര നാല് വിക്കറ്റുകൾ നേടിയിരുന്നു. മൂന്നാമത്തെ ടെസ്റ്റിൽ വിക്കറ്റുകളൊന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ട്വൻറി-20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെടുത്ത ഇന്ത്യൻ താരമെന്ന അദ്ദേഹത്തിന്റെ റെക്കോർഡ് ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ട്വൻറി-20 സീരീസിൽ യുസ്‌വേന്ദ്ര ചാഹൽ മറികടന്നു.
   First published:
   )}