• HOME
  • »
  • NEWS
  • »
  • film
  • »
  • Oscars 2023 | ഓസ്കാർ പുരസ്കാര ചടങ്ങ് ആരംഭിക്കുന്നത് എപ്പോൾ? തത്സമയം എവിടെ കാണാം?

Oscars 2023 | ഓസ്കാർ പുരസ്കാര ചടങ്ങ് ആരംഭിക്കുന്നത് എപ്പോൾ? തത്സമയം എവിടെ കാണാം?

ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കാർ വേദിയിൽ ബോളിവുഡ് താരം ദീപിക പദുകോണും

  • Share this:

    95-ാമത് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം മാര്‍ച്ച് 13ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ ആരംഭിക്കും. ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നൽകുന്നനിരവധി കാര്യങ്ങൾ ഇത്തവണത്തെ ഓസ്‌കാര്‍ പ്രഖ്യാപന ചടങ്ങിലുണ്ട്. RRR, ദി എലിഫന്റ് വിസ്പറേഴ്സ് (The Elephant Whisperers), ഓൾ ദാറ്റ് ബ്രീതെസ് (All That Breathes) എന്നീ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങൾ ഓസ്‌കാര്‍ പട്ടികയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് അവതാരികയായി ബോളിവുഡ് താരം ദീപിക പദുകോണും എത്തും.

    കൂടാതെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ലോസ് ഏഞ്ചല്‍സിലെ വേദിയില്‍ അവതരിപ്പിക്കും. അവാര്‍ഡ് ദാന ചടങ്ങ് ഇന്ത്യയിലിരുന്ന് തത്സമയം എങ്ങനെ കാണാമെന്ന് നോക്കാം.

    തിങ്കളാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ആരംഭിക്കുന്നതാണ്. ചടങ്ങിന് മുമ്പ് നിരവധി താരങ്ങളുടെ അഭിമുഖങ്ങളും ഉണ്ടായിരിക്കും.

    Also Read- ഓസ്കാറിനോട് അടുത്ത് RRR; ‘നാട്ടു നാട്ടു’വിൽ പ്രതീക്ഷ വാനോളം

    ചടങ്ങിനെപ്പറ്റിയുള്ള അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ യൂട്യൂബിലെ ഓസ്‌കാറിന്റെ അക്കൗണ്ടും അക്കാദമിയുടെ ട്വിറ്റര്‍ ഹാന്‍ഡിലും ഫോളോ ചെയ്യുക.

    മികച്ച സംവിധായകന്‍, മികച്ച നടി ഉള്‍പ്പെടെ 11 കാറ്റഗറിയിലേക്കാണ് എവരിതിംങ് എവരിവെയർ ഓൾ അറ്റ് വൺസ് (Everything Everywhere All At Once) എന്ന ചിത്രം മത്സരിക്കുന്നത്.

    Also Read- ഓസ്കാർ അവാർഡ് പ്രവചനങ്ങൾ: 95-ാമത് അക്കാദമി അവാർഡ് പ്രതീക്ഷകൾ ആരെല്ലാം?

    ഒമ്പത് നോമിനേഷനുമായി ജര്‍മ്മന്‍ ചിത്രമായ ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ടും (All Quiet on the Western Front) ഐറിഷ് ചിത്രമായ ദി ബാൻഷീസ് ഓഫ് ഇനിഷെറിനും (The Banshees of Inisherin) പിന്നാലെയുണ്ട്. മിഷേല്‍ യോ, കേറ്റ് ബ്ലാഞ്ചെറ്റ്, അന ഡി അര്‍മാസ്, ആന്‍ഡ്രിയ റൈസ്ബറോ, മിഷേല്‍ വില്യംസ് എന്നിവരെയാണ് മികച്ച നടിയ്ക്കായി നോമിനേറ്റ് ചെയ്തിരിക്കുന്നത്. മികച്ച നടന്‍മാരായി നോമിനേറ്റ് ചെയ്തിരിക്കുന്നത് ഓസ്റ്റിന്‍ ബട്ലര്‍, കോളിന്‍ ഫാരെല്‍, ബ്രണ്ടന്‍ ഫ്രേസര്‍, പോള്‍ മെസ്‌കല്‍, ബില്‍ നൈഗി എന്നിവരെയാണ്.

    മാര്‍ട്ടിന്‍ മക്ഡൊണാഗ്, ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനെര്‍ട്ട്, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, ടോഡ് ഫീല്‍ഡ്, റൂബന്‍ ഓസ്റ്റ്ലണ്ട് എന്നിവരാണ് മികച്ച സംവിധായകരുടെ നോമിനേഷന്‍ പട്ടികയിലുള്ളത്.

    ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മൽ ആണ് ചടങ്ങിൽ അവതാരകനായെത്തുന്നത്.

    Published by:Naseeba TC
    First published: