ഇന്റർഫേസ് /വാർത്ത /Film / Happy Birthday Shah Rukh Khan | താരപദവികൾ ഇല്ലാത്ത ഷാരൂഖ്; വിനയവും എളിമയും നിറഞ്ഞ ഷാരൂഖിന്റെ വ്യക്തിജീവിതം

Happy Birthday Shah Rukh Khan | താരപദവികൾ ഇല്ലാത്ത ഷാരൂഖ്; വിനയവും എളിമയും നിറഞ്ഞ ഷാരൂഖിന്റെ വ്യക്തിജീവിതം

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിലും മുന്‍ നിരയിലുണ്ടായിരുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിലും മുന്‍ നിരയിലുണ്ടായിരുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിലും മുന്‍ നിരയിലുണ്ടായിരുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍

  • Share this:

ബോളിവുഡ് (Bollywood) സൂപ്പര്‍ താരം ഷാരൂഖ് ഖാന് (Sharukh Khan) ഇന്ന് 56-ാം പിറന്നാള്‍. ജീവിതത്തിലെ ചില മോശം സമയത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ അടുത്തിടെ കടന്നു പോയത്. ഒക്ടോബര്‍ 2ന് മുംബൈ തീരത്ത് ഒരു ആഡംബര കപ്പലില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ മകന്‍ ആര്യന്‍ ഖാനെ (Aryan Khan) നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (Narcotic Control Bureau) അറസ്റ്റ് ചെയ്തിരുന്നു. ആര്യന് ജാമ്യം ലഭിച്ചതോടെ ശനിയാഴ്ച വീട്ടിലെത്തി. അതുകൊണ്ട് തന്നെ തന്റെ 56-ാം ജന്മദിനം മകനോടൊപ്പം ചെലവഴിക്കാനായി എന്ന് ഷാരൂഖിന് ആശ്വസിക്കാം.

ഷാരൂഖ് ഖാന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. ഷാരൂഖിന്റെ സിനിമകള്‍ക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ സിനിമകള്‍ ബോക്സ് ഓഫീസില്‍ എങ്ങനെ പ്രകടനം നടത്തിയെന്നോ സ്‌ക്രീനില്‍ താന്‍ എത്ര മികച്ച പ്രകടനമാണ് നടത്തിയതെന്നോ പരിഗണിക്കാതെ തന്റെ നല്ല മനസ്സ് എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. വര്‍ഷങ്ങളായി താരപദവി ഉണ്ടായിരുന്നിട്ടും, തന്റെ വിനയം കൊണ്ട് എല്ലാവരെയും ഇദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്.

കിംഗ് ഖാന്റെ (King Khan) ജന്മദിനത്തില്‍, അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയ ചില എളിമയുടെ പാഠങ്ങള്‍ നോക്കാം:

വിഷമഘട്ടങ്ങള്‍ക്കിടയിലും ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖ്

അറസ്റ്റിന് ശേഷം ആര്യനെ കാണാന്‍ ഷാരൂഖ് ജയിലില്‍ പോയിരുന്നു. മാധ്യമ പ്രവര്‍ത്തകരും പൊതുജനങ്ങളും ഷാരൂഖിനെ കാണാന്‍ തടിച്ചുകൂടിയതോടെ, ജയിലിന് പുറത്തെ ജനക്കൂട്ടത്തെ പലതവണ ഷാരൂഖ് കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. ഈ വീഡിയോ പിന്നീട് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഷാരൂഖ് ഖാന്‍ തങ്ങളുടെ ജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിക്കുറിച്ച് ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു.

ഒരു ഗായികയുടെ അമ്മയെ കാണാനും അവരുടെ അനുഗ്രഹം തേടാനും എസ്ആര്‍കെ സമയം കണ്ടെത്തിയപ്പോള്‍

അടുത്തിടെ, ചെന്നൈ എക്സ്പ്രസിലെ 'തിത്ലി' എന്ന ഗാനത്തിന് ശബ്ദം നല്‍കിയ ചിന്മയി ശ്രീപാദ ഷാരൂഖ് ഖാന്‍ തന്റെ അമ്മയെ കാണാന്‍ സമയം കണ്ടെത്തിയതിനെക്കുറിച്ചും അമ്മയുടെ പാദങ്ങള്‍ തൊട്ട് അനുഗ്രഹം വാങ്ങിയതിനെപ്പറ്റിയും ട്വിറ്ററില്‍ കുറിച്ചിരുന്നു.

അന്തരിച്ച ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ വീട്ടില്‍ ഷാരൂഖ് എത്തിയപ്പോള്‍

ബോളിവുഡിലെ ഇതിഹാസ നടന്‍ ദിലീപ് കുമാര്‍ ദീര്‍ഘനാളായുള്ള അസുഖത്തെ തുടര്‍ന്ന് ജൂലൈ 7 ന് അന്തരിച്ചു. ഷാരൂഖ്, കുമാറിന്റെയും മുതിര്‍ന്ന നടി സൈറ ബാനുവിന്റെയും ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ എത്തി ബാനുവിനെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിലും മുന്‍ നിരയിലുണ്ടായിരുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍.

First published:

Tags: Shah Rukh Khan