• HOME
  • »
  • NEWS
  • »
  • film
  • »
  • Oscars 2023 | ഓസ്കാർ അവാർഡ് പ്രവചനങ്ങൾ: 95-ാമത് അക്കാദമി അവാർഡ് പ്രതീക്ഷകൾ ആരെല്ലാം?

Oscars 2023 | ഓസ്കാർ അവാർഡ് പ്രവചനങ്ങൾ: 95-ാമത് അക്കാദമി അവാർഡ് പ്രതീക്ഷകൾ ആരെല്ലാം?

മികച്ച ചിത്രം തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ അക്കാദമി ഇക്കൊല്ലം തയ്യാറായിട്ടുണ്ട്

  • Share this:

    ഓസ്കാർ അവാർഡ് പ്രഖ്യാപനത്തിന് കാതോർത്ത് ലോകം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ താല്പര്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഈ വർഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരുപിടി സിനിമകളെ അവസാന പട്ടികയിൽപെടുത്തി നഷ്ട്ട പ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങുകയാണ് ഓസ്‌ക്കാർ. മികച്ച ചിത്രം തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ അക്കാദമി ഇക്കൊല്ലം തയ്യാറായിട്ടുണ്ട്. ടോപ് ഗൺ മാവെറിക്, അവതാർ: ദി വേ ഓഫ് വാട്ടർ, എൽവിസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

    ഓസ്കർ പുരസ്കാരം എപ്പോഴത്തെയും പോലെ വളരെ കടുപ്പമേറിയ പോരാട്ടമാണ്. മികച്ച നടൻ, മികച്ച സഹനടൻ, മികച്ച നടി, മികച്ച സഹനടി, മികച്ച സംവിധായകൻ, മികച്ച ചിത്രം എന്നീ ആറു വിഭാഗങ്ങളിലായി ആരാകും വിജയിക്കുക? ആർക്കാണ് അവാർഡിന് കൂടുതൽ അർഹത?

    മികച്ച നടൻ

    മികച്ച നടനുള്ള ഇത്തവണത്തെ ഓസ്കാർ ലഭിക്കാൻ സാധ്യതയുള്ള നടൻ പോൾ മെസ്കൽ ആണ്. തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമകൾ പതിയെ പതിയെ മങ്ങിപ്പോകുന്ന മകളുടെ ഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രമായ ‘ആഫ്ടർസൺ’ ലെ മികച്ച അഭിനയത്തിന് പോൾ മെസ്കലിന് ഇത്തവണ ഓസ്കർ ലഭിച്ചേക്കും.

    Also Read-ഓസ്കാര്‍ അവാര്‍ഡിന് വോട്ട് ചെയ്ത് സൂര്യ; നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

    വളരെയധികം  ചിത്രങ്ങളിൽ ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഓസ്കർ നേടിയിട്ടില്ലാത്ത നടനാണ് കോളിൻ ഫാരൽ. ദി ബൻഷീസ് ഓഫ് ഇനിഷെറിൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന് ഓസ്‌ക്കാർ ലഭിക്കേണ്ടിയിരുന്നതാണ്.

    മികച്ച നടി

    ഇത്തവണത്തെ മികച്ച നടിയ്ക്കുള്ള ഓസ്കാറിന് സാധ്യതയും അർഹതയും ഒരേ ഒരാൾക്ക് തന്നെയാണ്. എൺപതുകൾ മുതൽ സിനിമയിൽ സജീവമായ മിഷേൽ യോഹ്. എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ അഭിനയത്തിനാണ് മിഷേലിനെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ആദ്യമായി ആണ് ഇവർ ഓസ്‌കാറിന്‌ നോമിനേറ്റ് ചെയ്യപ്പെടുന്നത്.

    Also Read- Oscars 2023 | ഓസ്കാറിനോട് അടുത്ത് RRR; ‘നാട്ടു നാട്ടു’വിൽ പ്രതീക്ഷ വാനോളം

    മികച്ച സഹനടി

    ഇത്തവണ മികച്ച സഹനടിയ്ക്കുള്ള ഓസ്കാർ സാധ്യത ആഞ്ചല ബാസറ്റിനാണ്. ബ്ലാക്ക് പാന്തർ: വാക്കാണ്ട ഫോറെവർ എന്ന ചിത്രവും അതിൽ അവർ ചെയ്ത റമോണ്ട രാജ്ഞി എന്ന കഥാപാത്രവും അത്രയധികം ജനപ്രീതി നേടിയിട്ടുണ്ട്. കൂടാതെ എവരിതിങ്ങ് എവരിവേർ ഓൾ അറ്റ് വൺസിലെ അഭിനയത്തിന് ജേമി ലീ കർട്ടിസ്, സ്റ്റെഫനി ഹ്സു എന്നിവർക്കും ഓസ്‌കാര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

    മികച്ച സഹനടൻ

    എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസിൽ വേയ്മണ്ട് വാങ്ങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ഹുയ് ക്വാൻ ആണ് മികച്ച സഹനടനാകാൻ സാധ്യത. കണിശക്കാരനായ കഥാപാത്രമായിരുന്നു വേയ്മണ്ട് വാങ്ങ്. ഇതിലെ ചില രംഗങ്ങൾ മാത്രം മതി കെ ഹുയ് ക്വാന്റെ കഴിവ് മനസിലാക്കാൻ. ഇൻഡ്യാനാ ജോൺസിലും മറ്റും ബാലനടനായും, പിന്നെ ക്യാമറയ്ക്ക് പിന്നിലുമായി ഒട്ടേറെ അനുഭവപരിചയമുള്ള നടനാണ് കെ ഹുയ് ക്വാൻ. അദ്ദേഹം ഏറെക്കാലത്തിന് ശേഷം അഭിനയ രംഗത്ത് നടത്തിയ വമ്പൻ തിരിച്ചു വരവ് കൂടിയാണ് എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്.

    മികച്ച സംവിധായകൻ

    എവരിതിങ്ങ് എവരിവെയർ ഓൾ അറ്റ് വൺസിന്റെ സംവിധായകരായ ഡാനിയൽ ക്വാൻ, ഡാനിയൽ ഷെയ്നർട്ട് എന്നിവർക്കും ഇത്തവണത്തെ ഓസ്കാറിന് സാധ്യതയുണ്ട്. കൂടാതെ സ്‌റ്റീഫൻ സ്പീൽബർഗും സാധ്യതാ ലിസ്റ്റിലുണ്ട്. ‘ദി ഫാബൽമാൻസ്’ എന്ന സിനിമ അത്രമേൽ മികച്ചതാണ്. മികച്ച സിനിമയ്ക്കും മികച്ച സംവിധായകനും അവാർഡ് പ്രത്യേകമാണ് എന്നത് കൊണ്ട് ‘ദി ഫാബൽമാൻസ്’ പരിഗണിക്കപ്പെടേണ്ടതാണ്.

    മികച്ച ചിത്രം

    എവരിതിങ്ങ് എവരിവേർ ഓൾ അറ്റ് വൺസിന് തന്നെയാണ് ഇക്കൊലം ഓസ്കാർ അവാർഡിന് സാധ്യത. ദി ഫാബൽമാൻസ് സ്വജീവിതത്തിൽ നിന്നു കൂടെ പ്രചോദനം ഉൾക്കൊണ്ട് സ്‌റ്റീഫൻ സ്പീൽ ബർഗ് എടുത്ത സിനിമയാണ് മറ്റൊന്ന്. പക്ഷെ സാധാരണക്കാർക്ക് ഇഷ്ടമാകാൻ സാധ്യത കുറവാണ്. എന്നിരിക്കിലും നിശ്ചയമായും ഓസ്‌കാറിന്‌ അർഹതയുള്ള സിനിമയാണിത്.

    Published by:Arun krishna
    First published: