കുറ്റം പറയുന്നവർക്ക് പോലുമറിയാം മോദി ചെയ്യുന്നത് നല്ലകാര്യമാണെന്ന്: കൃഷ്ണകുമാർ
Why actor Krishnakumar's statement turned controversial? | നാലു പെൺകുട്ടികളുടെ അച്ഛനെന്ന നിലയിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങൾ വിവാദമായതെങ്ങനെ?

കൃഷ്ണകുമാറും മക്കളും
- News18 Malayalam
- Last Updated: August 20, 2020, 3:41 PM IST
നടി അഹാന കൃഷ്ണ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയും, പിന്നാലെ വന്ന വിവാദവും, ശേഷം സൈബർ ബുള്ളികൾക്ക് മറുപടിയായി നൽകിയ വീഡിയോയും ഒട്ടേറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക്ഡൗണും സ്വർണ്ണക്കടത്ത് വിഷയവും ഉൾപ്പെട്ടതായിരുന്നു അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദങ്ങളിലേക്ക് നീങ്ങാൻ കാരണം. അന്ന് മകൾക്ക് പിന്തുണ നൽകിയ അച്ഛൻ കൃഷ്ണകുമാറാണ് ഇപ്പോൾ വിവാദങ്ങളുടെ നടുവിൽ അകപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ, പ്രത്യേകിച്ചും സ്ത്രീ സമൂഹത്തിന് ഉപയോഗപ്രദമായ കാര്യങ്ങളെ പറ്റി, ഒരു ഫേസ്ബുക് വീഡിയോയിൽ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് വിഷയം.
ശേഷം കൃഷ്ണകുമാറിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൃഷ്ണകുമാർ ആ വീഡിയോ അഭിമുഖത്തിൽ പറഞ്ഞ പ്രധാന വിഷയങ്ങൾ ഇനിപ്പറയുന്നവയാണ്. Also read: മോദിയെ അനുകൂലിച്ചതിന് നിങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല; അഹാനയുടെ അച്ഛന് പിന്തുണയുമായി കെ. സുരേന്ദ്രൻ
വിവാദങ്ങളെ പറ്റി ഒന്നും പറയാൻ താത്പ്പര്യപ്പെടുന്നില്ല എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ സംസാരിച്ചതെങ്കിലും, പറഞ്ഞ കാര്യങ്ങൾ മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളായി എന്നതാണ് വിഷയം. "രാജ്യം കൈവിട്ടുപോകുമെന്ന അവസ്ഥ എത്തിയപ്പോഴാണ് 2014ൽ മോദിയുടെ വരവ്. അതിനു ശേഷം ഇന്ത്യയിൽ മാറ്റങ്ങൾ വന്നു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെട്ട പാഡിന്റെ കാര്യം അവതരിപ്പിച്ചു. പത്തു പാഡിന് പത്തു രൂപ, അതായത് ഒരു പാഡിന് ഒരു രൂപയ്ക്കു കൊടുക്കുകയാണ്." കൃഷ്ണകുമാർ പറയുന്നു.
ഭാര്യയും നാല് പെൺമക്കളുമടങ്ങുന്ന അഞ്ചു സ്ത്രീകളുടെ സമൂഹത്തിൽ ജീവിക്കുന്ന തനിക്ക് ആ പറഞ്ഞ പാഡിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് കൃഷ്ണകുമാർ.
"അവരുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള വസ്തുവാണത്. ഇതേ ആർത്തവത്തെ മോശമാക്കി കേരളത്തിൽ ചിത്രീകരിച്ച സന്ദർഭമുണ്ടായി. ഭാരതത്തിന്റെ പ്രധാനമന്ത്രി എത്രയോ വലിയ വലിയ കാര്യങ്ങളെ പറ്റി പറയുന്നു. അതിനേക്കാൾ വലുതാണ് ഈ സംഭവം. എങ്ങനെയാണ് നമുക്കെല്ലാം നന്ദി പറയേണ്ടതെന്നറിയില്ല. ഇതൊക്ക ഒരു പ്രാർത്ഥനയായിട്ടങ്ങു പോകും. ഇങ്ങനെ ഒരു സംഭവം കണ്ടെത്തിയത് നന്നായി എന്ന് വീട്ടിലെ സ്ത്രീകൾ പറയുന്നു. ഉൾപ്രദേശങ്ങളിൽ എത്രയധികം സ്ത്രീകൾ ഈ ആരോഗ്യപ്രശ്നത്താൽ ബുദ്ധിമുട്ടുന്നുണ്ട്. അത്രയും മൈന്യൂട്ട് ആയ കാര്യം കണ്ടെത്താൻ കഴിയുന്ന വ്യക്തിയെ പ്രധാനമന്ത്രിയായി കിട്ടിയെങ്കിൽ അദ്ദേഹത്തെ ആരെന്ത് കുറ്റം പറഞ്ഞാലും, കുറ്റം പറയുമ്പോഴും അവർക്കറിയാം അറിയാം അദ്ദേഹം നല്ലതാണ് ചെയ്യുന്നതെന്ന്. ഭാരതത്തിന് നല്ല ഭാവിയുണ്ട്. അടുത്ത തലമുറകൾക്ക് ഈ പ്രധാനമന്ത്രി എന്ന വ്യക്തി ഗുണം ചെയ്യുമെന്ന് എല്ലാവർക്കുമറിയാം, തെറി പറയുന്നവർക്കുമറിയാം. അതാണ് അതിന്റെ സത്യാവസ്ഥ," കൃഷ്ണകുമാർ പറഞ്ഞു. (വിവാദമായ വീഡിയോ ചുവടെ:)
മകൾ അഹാനയുടെ പോസ്റ്റ് വിവാദമായതിനെ പറ്റിയും സൈബർ ആക്രമണം നേരിട്ടതിനെ പറ്റിയും കൃഷ്ണകുമാറിന് പറയാനുണ്ട്. "നെഗറ്റീവ് കമന്റുകൾ നമ്മളെ ബുദ്ധിമുട്ടിക്കും. മുന്നൂറ് പേരാണെങ്കിലും അവർ ഒരുലക്ഷം പേരുടെ ശബ്ദം ഉണ്ടാക്കും. അതാണ് നടന്നത്. അഹാനയ്ക്കെതിരെ മാത്രമല്ല നാല് മക്കൾക്കു നേരെയും ആക്രമണം നടന്നു. സ്ത്രീകളെ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നാൽ കാലം മാറിയത് ഈ വിഭാഗത്തിന് മനസ്സിലായിട്ടില്ല. പുരുഷന്മാരാണ് ഏത് സമയത്തും സ്ത്രീകള്ക്ക് കൂടെയുണ്ടാകുക. ഒരുപാട് പേർ ഞങ്ങളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. വി. മുരളീധരൻ ഞങ്ങളെ വിളിച്ച് ആശ്വസിപ്പിച്ചു. ചെറിയൊരു ഫോൺ കോൾ ആണെങ്കില് പോലും അത് നമുക്ക് തരുന്ന ധൈര്യമുണ്ട്."
ശേഷം കൃഷ്ണകുമാറിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൃഷ്ണകുമാർ ആ വീഡിയോ അഭിമുഖത്തിൽ പറഞ്ഞ പ്രധാന വിഷയങ്ങൾ ഇനിപ്പറയുന്നവയാണ്.