• HOME
  • »
  • NEWS
  • »
  • film
  • »
  • Bhanu Athaiya | ഭാനു അതയ്യ: ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവ്; അവാര്‍ഡ് തിരികെ നല്‍കാന്‍ ആഗ്രഹിച്ചിരുന്നത് എന്തുകൊണ്ട്?

Bhanu Athaiya | ഭാനു അതയ്യ: ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവ്; അവാര്‍ഡ് തിരികെ നല്‍കാന്‍ ആഗ്രഹിച്ചിരുന്നത് എന്തുകൊണ്ട്?

മരണത്തിന് മുന്‍പ് ഭാനു ഓസ്‌ക്കാര്‍ തിരികെ നല്‍കുന്നതിനായി അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം

  • Share this:
ഓസ്‌കര്‍ (oscar) നേടിയ ആദ്യ ഇന്ത്യക്കാരിയായ (indian) ഭാനു അതയ്യ (bhanu athaiya) തന്റെ ബഹുമതി തിരികെ നല്‍കാന്‍ ആഗ്രഹിച്ചിരുന്നുവത്രേ. എന്തുകൊണ്ടാണെന്ന് അറിയാമോ?

മരണത്തിന് മുന്‍പ് ഭാനു ഓസ്‌ക്കാര്‍ തിരികെ നല്‍കുന്നതിനായി അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. ട്രോഫി (trophy) തിരികെ നല്‍കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഭാനു അതയ്യ ഹെഡ്‌ലൈന്‍ ടുഡേയോടും സംസാരിച്ചിരുന്നു.

തന്റെ സംഭാവനകളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെ സംഭാവനകള്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നും ബഹുമതികൾ സൂക്ഷിക്കാന്‍ മ്യൂസിയങ്ങളോ വ്യക്തികളോ ഇല്ലെന്നും ഭാനു പറഞ്ഞിരുന്നുവത്രേ. ബ്രെയിൻ ട്യൂമര്‍ ബാധിതയായിരുന്നു ഇവര്‍. തന്റെ മരണശേഷം കുടുംബത്തിനും തനിയ്ക്ക് ലഭിച്ച അവാര്‍ഡ് പരിപാലിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. തന്നെപ്പോലെ മറ്റാര്‍ക്കും ഈ അവാര്‍ഡ് സൂക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവാര്‍ഡ് തിരികെ നല്‍കുന്നതാണ് നല്ലതെന്നും ഭാനു അതയ്യ വിശ്വസിച്ചിരുന്നു.

'എന്റെ കോര്‍ഡിനേറ്റര്‍ അക്കാദമിയുമായി ബന്ധപ്പെട്ടിരുന്നു. മറ്റു പലരും ഇതുപോലെ മുന്‍പ് ചെയ്തിട്ടുണ്ട്. അവർ അവാര്‍ഡ് തിരിച്ചു കൊടുത്തിട്ടുണ്ട്' ഭാനു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

2020 ഒക്ടോബര്‍ 15ന് തന്റെ 91-ാം വയസ്സിലാണ് ഭാനു അതയ്യ മുംബൈയിലെ വസതിയില്‍ വച്ച് മരിച്ചത്. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിനാണ് അതയ്യയ്ക്ക് ഓസ്‌കർ ലഭിച്ചത്. 1982 നവംബര്‍ 30നാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രം, നടന്‍, സംവിധായകന്‍ എന്നിവയുള്‍പ്പെടെ എട്ട് ഓസ്‌കറുകള്‍ ഗാന്ധി എന്ന സിനിമ നേടി. ഈ ഐതിഹാസിക ചിത്രത്തിൽ ഭാനു അതയ്യയും ബ്രിട്ടീഷ് ഡിസൈനര്‍ ജോണ്‍ മൊല്ലോയും മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് നേടി. ഒരു ഫാഷന്‍ സ്‌കൂളിലും പഠിച്ചിട്ടില്ലാത്ത ഭാനു അത്തയ്യ ചരിത്രം സൃഷ്ടിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

സിഐഡി, പ്യാസ, കാഗസ് കേ ഫൂല്‍, വക്ത്, അര്‍സൂ, അമ്രപാലി, സൂരജ്, അനിത, മിലന്‍, രാത്ത് ഓര്‍ ദിന്‍, ഷികര്‍, ഗൈഡ്, സത്യം ശിവം സുന്ദരം, തീസ്രി മന്‍സില്‍, മേരാ സായ, അഭിനേത്രി, ജോണി മേരാ നാം, ഗീതാ മേരാ നാം, അബ്ദുല്ല, കര്‍സ്, ഏക് ദുയുജെ കെ ലിയേ, റസിയ സുല്‍ത്താന്‍, നിക്കാഹ്, അഗ്‌നിപത് (1990), അജൂബ, 1942 - എ ലവ് സ്റ്റോറി തുടങ്ങിയ നിരവധി സിനിമകള്‍ക്കായി ഭാനു അതയ്യ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.

'എന്നെ സംബന്ധിച്ചിടത്തോളം ഇത് (സിനിമയിൽ പ്രവര്‍ത്തിക്കുന്നത്) എന്നെത്തന്നെ പ്രകടിപ്പിക്കാനും എന്റെ ഭാവനയെ ഉയര്‍ത്താനുമുള്ള ഒരു മാര്‍ഗമാണ്. ഒരു ബൊട്ടീക്ക് തുറക്കണമെന്നോ മറ്റെന്തെങ്കിലും ചെയ്യണമെന്നോ എനിക്ക് തോന്നിയിട്ടില്ല' എന്നും ഒരിക്കല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഭാനു പറഞ്ഞിരുന്നു.
Published by:Rajesh V
First published: