• HOME
  • »
  • NEWS
  • »
  • film
  • »
  • BK Harinarayanan | കുഞ്ഞമ്മണീസ് ഹോസ്പിറ്റലിനെ ഗാനരചയിതാവ് ഹരിനാരായണൻ അഭിനന്ദിച്ചത് എന്തു കൊണ്ട്?

BK Harinarayanan | കുഞ്ഞമ്മണീസ് ഹോസ്പിറ്റലിനെ ഗാനരചയിതാവ് ഹരിനാരായണൻ അഭിനന്ദിച്ചത് എന്തു കൊണ്ട്?

ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ കമന്റ് ശ്രദ്ധ നേടുന്നു

ബി.കെ. ഹരിനാരായണൻ

ബി.കെ. ഹരിനാരായണൻ

  • Share this:
വരികളെഴുതിയ ഗാനരചയിതാവിനെ സ്‌പെഷൽ കാർഡ് നൽകി ആദരിച്ച സിനിമയെ അഭിനന്ദിച്ച് ബി.കെ. ഹരിനാരായണൻ (B.K. Harinarayanan). കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ (Kunjamminis Hospital) എന്ന സിനിമയ്ക്കായി വരികളെഴുതിയ സന്തോഷ് വർമ്മയ്‌ക്കാണ്‌ ചിത്രത്തിന്റെ അണിയറക്കാർ പ്രത്യേകമായി ഒരു കാർഡ് നൽകിയത്.

'പാട്ടെഴുത്തുകാരുടെ പേരുകൾ വിട്ടുപോകുകയോ, പിന്നിലെവിടെയോ എഴുതിപ്പോവുകയോ ചെയ്യുന്ന ഇക്കാലത്ത് കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിൻ്റെ പ്രവർത്തകർ ചെയ്യുന്നത് വലിയ കാര്യമാണ്. പാട്ടെഴുത്തുകൂട്ടത്തിൻ്റെ മുഴുവൻ സ്നേഹം.' എന്ന് ഹരിനാരായണൻ കമന്റിൽ വന്നു പറയുകയായിരുന്നു.

ഞങ്ങളുടെ ബ്രില്യന്റ് ഗാനരചയിതാവ് എന്ന ക്യാപ്ഷനോട്‌ കൂടിയാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' സന്തോഷ് വർമ്മയ്ക്കു ക്രെഡിറ്റ് നൽകിയത്. സനൽ വി. ദേവൻ ആണ് സിനിമയുടെ സംവിധായകൻ.

Summary: Lyricist B.K. Harinarayanan lauds the makers of Kunjamminis Hospital for giving due credits to its lyricist Santhosh Varma. The makers have put up a special card in the name of Varma, calling him the brilliant lyricist
Published by:user_57
First published: