നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | മോഹന്‍ലാല്‍ ഷൊര്‍ണൂര്‍ തീയേറ്റര്‍ പുലര്‍ച്ചെ 4:30 ന് ഉദ്ഘാടനം ചെയ്തതെന്തുകൊണ്ട്?

  Mohanlal | മോഹന്‍ലാല്‍ ഷൊര്‍ണൂര്‍ തീയേറ്റര്‍ പുലര്‍ച്ചെ 4:30 ന് ഉദ്ഘാടനം ചെയ്തതെന്തുകൊണ്ട്?

  ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലാണ് എം ലാല്‍ സിനിപ്ലക്‌സിന്റ പ്രവര്‍ത്തനം

  • Share this:
   സിനിമ പ്രേമികളുടെ ഹരമായിരുന്ന മേളം ഇപ്പോള്‍ എം ലാല്‍ സിനിപ്ലക്‌സ് ആണ്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ തിയറ്റര്‍ ഉദ്ഘാടനത്തിനായി പുലര്‍ച്ചെ 4.30 ന് എത്തി. എന്നാല്‍ എന്തുകൊണ്ടാണ് പുലര്‍ച്ചെ ഒരു ഉദ്ഘാടനം നടത്തിയത്. ഇതിന്റെ കാരണം താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്.

   താന്‍ ഏറെ സ്നേഹിക്കുന്ന വള്ളുവനാടന്‍ മണ്ണിനും, ജനങ്ങള്‍ക്കുമുള്ള സ്നേഹോപഹാരമാണ് ഈ തിയറ്റര്‍ സമുച്ഛയമെന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം മോഹന്‍ലാല്‍ പറഞ്ഞു.


   'നൂറ് കണക്കിന് സിനിമകള്‍ പിറന്ന മണ്ണ്. ആ മണ്ണിനോടും, മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു. അഭിനയ ജീവിതത്തില്‍ മൂന്നര പതിറ്റാണ്ടു മുന്‍പ് തുടങ്ങിയതാണ് ഈ നിളതീരത്തോടുള്ള സ്‌നേഹ ബന്ധം. ഈ മണ്ണില്‍ ചവിട്ടി എത്രയോ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ കഴിഞ്ഞു. നിളയെന്ന പുണ്യം പുതിയ സംരംഭത്തിനും അനുഗ്രഹമാകട്ടെ. ഇന്നത്തെ പുലരി ഷൊര്‍ണൂരിന് പുതുപുലരി സമ്മാനിക്കട്ടെ' മോഹന്‍ലാല്‍ പറയുന്നു.


   ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലാണ് എം ലാല്‍ സിനിപ്ളക്‌സിന്റെ പ്രവര്‍ത്തനം. നിലവില്‍ കോഴിക്കോട്, തൊടുപുഴ, കടപ്ര, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആശിര്‍വാസ് സിനിമാസിന് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അതിന് പുറമോയാണ് ഇപ്പോള്‍ മേളം തിയറ്റര്‍ ആശിര്‍വാദും മോഹന്‍ലാലും ചേര്‍ന്ന് ഏറ്റെടുത്തിരിക്കുന്നത്.
   Published by:Jayesh Krishnan
   First published: