നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നാൽപ്പത്തിമൂന്നു വർഷം പഴക്കമുള്ള പുസ്തകം ഈ തിരക്കഥാകൃത്ത് 700 ഇരട്ടി വില കൊടുത്ത് വാങ്ങിയതെന്തുകൊണ്ട്?

  നാൽപ്പത്തിമൂന്നു വർഷം പഴക്കമുള്ള പുസ്തകം ഈ തിരക്കഥാകൃത്ത് 700 ഇരട്ടി വില കൊടുത്ത് വാങ്ങിയതെന്തുകൊണ്ട്?

  1977-ൽ പുറത്തിറങ്ങിയ പ്രേംനസീറിന്റെ ആത്മകഥയാണ് ബിപിൻ ചന്ദ്രൻ 2100 രൂപയ്ക്ക് വാങ്ങിയത്.

  പ്രേം നസീറിന്റെ ജീവചരിത്രം

  പ്രേം നസീറിന്റെ ജീവചരിത്രം

  • Share this:

   തിരുവനന്തപുരം: മൂന്നു രൂപ വിലയുള്ള നാൽപ്പത്തി മൂന്ന് വർഷം പഴക്കമുള്ള ഒരു പുസ്തകം 2100 രൂപ നൽകി വാങ്ങിയതെന്തിനെന്ന് വിവരിച്ച് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ. 1977-ൽ പുറത്തിറങ്ങിയ പ്രേംനസീറിന്റെ ആത്മകഥയാണ് ബിപിൻ ചന്ദ്രൻ 2100 രൂപയ്ക്ക് വാങ്ങിയത്. "മൂന്നു രൂപ വിലയുള്ള പഴഞ്ചൻ പുസ്തകം 2100 രൂപ കൊടുത്തു വാങ്ങിയ എന്നെ വട്ടൻ എന്ന് വിളിക്കുന്ന ഒരുപാട് മിടുക്കന്മാർ ഉണ്ടാകും. ഞാൻ പക്ഷേ അതൊരു ഒരു കിറു ക്കോ ഭ്രാന്തോ നഷ്ടമോ ആയല്ല കാണുന്നത്. മറിച്ച് സിനിമകൊണ്ട് ധാരാളം ബിരിയാണി കഴിച്ച ഒരുത്തന്റെ കർത്തവ്യമായാണ്‌. ഒരുപാട് പണത്തിൻറെ പൊക്കത്ത് കഴുകനെപ്പോലെ കുത്തിയിരിക്കുന്ന ഒരാൾ ഒന്നുമല്ല ഞാൻ . അത്യാവശ്യം കടവും ബാധ്യതകളും ഒക്കെ ഉണ്ട്. അതൊക്കെ വീട്ടാൻ സിനിമ തന്നെ വഴിയൊരുക്കുമെന്നും എനിക്കറിയാം."- ബിപിൻ ചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.   ഒരുകാലത്ത് മലയാള സിനിമയെ ഒറ്റയ്ക്ക് തോളിൽ താങ്ങി നടന്ന മനുഷ്യനാണ് ചിറയിൻകീഴുകാരനായ അബ്ദുൽ ഖാദർ. അയാളുടെ ആൾക്കരുത്തിന്റെ പച്ചയിൽ പിടിച്ചാണ് മലയാള സിനിമ ഒരു വ്യവസായമായി പിച്ച വെച്ച് നടന്നു തുടങ്ങിയത്. ആ കലാ വ്യവസായത്തിന്റെ മെച്ചത്തിലാണ് ഞാനും എൻറെ കുടുംബവും ഒരുപാട് കാലം സുഭിക്ഷമായി ശാപ്പിട്ടത്. അതിനു കാരണക്കാരിൽ ഒരാളായ മനുഷ്യൻറെ ആത്മകഥ ലേലത്തിൽ പിടിച്ചത് തിന്ന് എല്ലിനിടയിൽ കയറിയതിന്റെ തീങ്കുത്ത് കൊണ്ടല്ല. എൻറെ അലമാരയിൽ അഭിമാനത്തോടെ അട വയ്ക്കാനുമല്ല. ഈ പുസ്തകം ആൾക്കാർക്ക് വായിക്കാൻ കിട്ടാത്ത അവസ്ഥ മാറണം എന്ന ആഗ്രഹം കലശലായുണ്ട്. ഇതുപോലുള്ള മറ്റ് ചില പുസ്തകങ്ങളും സ്വകാര്യ ശേഖരങ്ങളിൽ ആർക്കും ഗുണം ഇല്ലാതെ ഇരിക്കുന്നതായി അറിയാം. അതൊക്കെ വെളിയിൽ വരാൻ ഇതൊരു കാരണമാകുമെങ്കിൽ അടിപൊളിയായി.- ബിപിൻ ചന്ദ്രൻ പറയുന്നു

   ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

   നസീർ ചലഞ്ച്


   പ്രേംനസീറും ഞാനും തമ്മിലെന്ത്?


   ഒരു മലയാള സിനിമാ നടനോട് സാധാരണക്കാരനായ ഒരു മലയാളിക്ക് ഉണ്ടാകാവുന്ന സ്വാഭാവികമായ ആരാധനയ്ക്കപ്പുറം ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആ മനുഷ്യനുമായി എന്തു ബന്ധം ഉണ്ടാകാൻ . പ്രേംനസീറും മമ്മൂട്ടിയും പഠിച്ച കോളേജുകളിൽ പിന്നീട് പഠിച്ചവൻ എന്നതുകൊണ്ട് ചില്ലറ ഗമയൊന്നുമല്ല എനിക്ക് തോന്നിയിട്ടുള്ളത്. കാർട്ടൂണിലെ ബോബനും മോളിയും ഗമയിൽ നടക്കുമ്പോൾ കൂടെയുള്ള പട്ടിയും പോസിൽ നടക്കുന്ന പോലെ ആ കാര്യം പറഞ്ഞ് ഞാൻ എവിടെയൊക്കെ പെടലിയും പൊക്കി അഹങ്കാരത്തിൽ നടന്നിട്ടുണ്ടെന്നോ. എസ് .ബി .യിലെയും മഹാരാജാസിലെയും നാടകവേദികളിൽ പഠിച്ചിരുന്ന കാലത്ത് സജീവമായിരുന്നു പ്രേംനസീറും മമ്മൂട്ടിയും. ( എം. ജി. സോമന്റെ മിമിക്രി ശബ്ദത്തിൽ. " ഞ്യാനും "എന്ന് ചേർത്ത് വായിച്ചോളൂ. ജാടയ്‌ക്ക് ഒരു കുറവ് വേണ്ട.)


   ചങ്ങനാശേരി എസ്.ബി.കോളേജിലെ പ്രസ്റ്റീജിയസായ ഒരു മത്സരമായിരുന്നു പ്രേംനസീർ ട്രോഫി നാടകമേള. മികച്ച നടന് നൽകാൻ നസീർ സാർ ഏർപ്പെടുത്തിയ എടുത്താൽ പൊങ്ങാത്ത ഒരു എവർറോളിംഗ് ട്രോഫി ആണ് അതിൻറെ മെയിൻ അട്രാക്ഷൻ. വർഷാവർഷം നടന്നിരുന്ന നാടകമേളയുടെ ചരിത്രത്തിൽ പ്രേംനസീർ ട്രോഫി ഹാട്രിക് നേടിയ ഒരേ ഒരുത്തൻ ഈയുള്ളവൻ ആകുന്നു.പിന്നീട് ആരെങ്കിലും നേടിയിട്ടുണ്ടെങ്കിൽ പോലും ആദ്യം മേടിച്ച കാര്യത്തിൽ തർക്കമില്ല. ( വീണ്ടും ജാഡ ,ഗമ ,പോസ്, പള്ള്, ഞെളിച്ചിൽ,വിരിച്ചിൽ, അഹങ്കാരം.) .


   അല്പനേരത്തേക്ക് അഹങ്കാരം മാറ്റിവെച്ചിട്ട് ഒള്ള കാര്യം പറയട്ടെ . കയ്യിലിരിപ്പിന്റെ ക്വാളിറ്റിയെപ്പറ്റിയൊന്നും വല്യ ബോധം ഇല്ലായിരുന്നെങ്കിലും കലയാണ് മുന്നോട്ടുള്ള വഴിയെന്ന് ഉറപ്പിച്ചത് ആ ട്രോഫി അപ്രതീക്ഷിതമായി കയ്യിൽ കിട്ടിയതുകൊണ്ട് കൂടെയാണ്. ആ വഴിയിലൂടെ നടന്നാണ് സിനിമയുടെ ഹൈവേയിൽ എത്തിയത്. പിൽക്കാലത്ത് ആ രാജപാതയിലൂടെ മിന്നിച്ച് വണ്ടി ഓട്ടി മന്നന്മാരായി തീർന്ന പലരെയും പരിചയപ്പെട്ടതാ നടപ്പിലാണ്. അങ്ങനെയാണ് സ്വപ്നത്തിൽ പോലും കാണാത്ത ഒരുപാട് സൗഭാഗ്യങ്ങൾ കിടച്ചത്. കണ്ടിട്ടുപോലുമില്ലാത്ത ഒരുപാട് മനുഷ്യർ ചൊരിഞ്ഞു തന്ന സ്നേഹം മൊത്തം ലഭിച്ചത്.


   കബീർ ഇബ്രാഹിം എന്നൊരാൾ ഫേസ്ബുക്കിലിട്ട കുറിപ്പിൽ നിന്നാണ് നസീർ സാറിൻറെ ആത്മകഥയുടെ 1977 എഡിഷൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വിവരമറിയുന്നത്.മൂന്നു രൂപ വിലയുള്ള പഴഞ്ചൻ പുസ്തകം 2100 രൂപ കൊടുത്തു വാങ്ങിയ എന്നെ വട്ടൻ എന്ന് വിളിക്കുന്ന ഒരുപാട് മിടുക്കന്മാർ ഉണ്ടാകും. ഞാൻ പക്ഷേ അതൊരു ഒരു കിറു ക്കോ ഭ്രാന്തോ നഷ്ടമോ ആയല്ല കാണുന്നത്. മറിച്ച് സിനിമകൊണ്ട് ധാരാളം ബിരിയാണി കഴിച്ച ഒരുത്തന്റെ കർത്തവ്യമായാണ്‌. ഒരുപാട് പണത്തിൻറെ പൊക്കത്ത് കഴുകനെപ്പോലെ കുത്തിയിരിക്കുന്ന ഒരാൾ ഒന്നുമല്ല ഞാൻ . അത്യാവശ്യം കടവും ബാധ്യതകളും ഒക്കെ ഉണ്ട്. അതൊക്കെ വീട്ടാൻ സിനിമ തന്നെ വഴിയൊരുക്കുമെന്നും എനിക്കറിയാം.


   ഒരുകാലത്ത് മലയാള സിനിമയെ ഒറ്റയ്ക്ക് തോളിൽ താങ്ങി നടന്ന മനുഷ്യനാണ് ചിറയിൻകീഴുകാരനായ അബ്ദുൽ ഖാദർ. അയാളുടെ ആൾക്കരുത്തിന്റെ പച്ചയിൽ പിടിച്ചാണ് മലയാള സിനിമ ഒരു വ്യവസായമായി പിച്ച വെച്ച് നടന്നു തുടങ്ങിയത്. ആ കലാ വ്യവസായത്തിന്റെ മെച്ചത്തിലാണ് ഞാനും എൻറെ കുടുംബവും ഒരുപാട് കാലം സുഭിക്ഷമായി ശാപ്പിട്ടത്. അതിനു കാരണക്കാരിൽ ഒരാളായ മനുഷ്യൻറെ ആത്മകഥ ലേലത്തിൽ പിടിച്ചത് തിന്ന് എല്ലിനിടയിൽ കയറിയതിന്റെ തീങ്കുത്ത് കൊണ്ടല്ല. എൻറെ അലമാരയിൽ അഭിമാനത്തോടെ അട വയ്ക്കാനുമല്ല.

   ഈ പുസ്തകം ആൾക്കാർക്ക് വായിക്കാൻ കിട്ടാത്ത അവസ്ഥ മാറണം എന്ന ആഗ്രഹം കലശലായുണ്ട്. ഇതുപോലുള്ള മറ്റ് ചില പുസ്തകങ്ങളും സ്വകാര്യ ശേഖരങ്ങളിൽ ആർക്കും ഗുണം ഇല്ലാതെ ഇരിക്കുന്നതായി അറിയാം. അതൊക്കെ വെളിയിൽ വരാൻ ഇതൊരു കാരണമാകുമെങ്കിൽ അടിപൊളിയായി.

   അതുകൊണ്ട് കേരളത്തിലെ ചെറുതും വലുതുമായ സകലമാന പ്രസാധകർക്കും മുൻപിൽ എളിയൊരു ചലഞ്ച് വയ്ക്കട്ടെ.


   ഈ പുസ്തകത്തിൻറെ അവകാശികളിൽ നിന്ന് പ്രോപ്പർ റൈറ്റ് വാങ്ങി നിങ്ങൾ ചുണയുണ്ടെങ്കിൽ ഇത് പുന:പ്രസിദ്ധീകരിക്കൂ.


   ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതുപോലെ കച്ചി പേപ്പറിൽ കക്കൂസിൽ ഉപയോഗിക്കാൻ പോലും കഴിയാത്ത ക്വാളിറ്റിയുള്ള സെപ്റ്റിക് പുസ്തകം ഇറക്കാൻ ആർക്കും കഴിയും. പക്ഷേ പ്രേംനസീറിന് ഒരു പ്രണാമം എന്ന നിലയിൽ ആ പുസ്തകം പ്രസിദ്ധീകരിക്കാൻ ഏതു പ്രസാധകരാണ് പണിയെടുക്കുക.പ്രേം നസീറിനോടും പുസ്തക പ്രേമികളോടും പുലർത്തുന്ന പ്രേമത്തിൻറെ പ്രതീകമായി ആത് പുറത്തിറക്കാൻ ഏതു പുസ്തകാലയമാണ് പ്രതിജ്ഞാബദ്ധരാവുക?


   മാറ്റർ കിട്ടാനില്ല എന്നതിൻറെ പേരിൽ ആ യത്നം മാറ്റി വെക്കേണ്ടതില്ല. അത് കോപ്പി എടുത്തു തരാൻ ഈയുള്ളവൻ തയ്യാർ. പ്രസാധകരേ നിങ്ങളോ?
   Published by:Aneesh Anirudhan
   First published: