• HOME
  • »
  • NEWS
  • »
  • film
  • »
  • Lata Mangeshkar | ബയോപിക് എടുക്കാൻ വന്ന സംവിധായകരെയും നിർമ്മാതാക്കളെയും ലത മങ്കേഷ്‌കർ നിരുത്സാഹപ്പെടുത്തിയത് എന്തുകൊണ്ട്?

Lata Mangeshkar | ബയോപിക് എടുക്കാൻ വന്ന സംവിധായകരെയും നിർമ്മാതാക്കളെയും ലത മങ്കേഷ്‌കർ നിരുത്സാഹപ്പെടുത്തിയത് എന്തുകൊണ്ട്?

അനവധി സംവിധായകരും സിനിമാ നിർമ്മാതാക്കളും ലത മങ്കേഷ്കറിന്റെ ബയോപിക് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു

ലതാ മങ്കേഷ്‌കർ

ലതാ മങ്കേഷ്‌കർ

  • Share this:
    ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ (Lata Mangeshkar) മരണം ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ആഴമേറിയതും പകരം വയ്ക്കാനാകാത്തതുമായ ശൂന്യത അവശേഷിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച മുംബൈ ശിവജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മഹാരാഷ്ട്രയിലും രണ്ട് ദിവസത്തെ ദുഃഖാചരണം ആചരിക്കുന്നുണ്ട്.

    നിരവധി പ്രമുഖരും ബോളിവുഡിലെ താരങ്ങളും പ്രിയപ്പെട്ട ലതാജിക്ക് അന്തിമോപചാരം അർപ്പിച്ചു. അവരുടെ കരിയർ നേട്ടങ്ങൾ എല്ലാവർക്കും അറിയാമെങ്കിലും, സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. അനവധി സംവിധായകരും സിനിമാ നിർമ്മാതാക്കളും ഗായികയുടെ ബയോപിക് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു. അവരിൽ ചിലർ ഇതേ ആവശ്യവുമായി ലത മങ്കേഷ്‌കറെ സമീപിച്ചിരുന്നു. എന്നാൽ ലത ഒരിക്കലും തന്റെ ജീവചരിത്രത്തെക്കുറിച്ചുള്ള അഭ്യർത്ഥനകൾ സ്വീകരിച്ചില്ല. സ്വന്തം ജീവിതത്തിന്റെ താളുകൾ സ്വകാര്യമായി സൂക്ഷിക്കാൻ അവർ ആഗ്രഹിച്ചതുകൊണ്ടായിരുന്നു അത്.

    ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, വർഷങ്ങളായി നിരവധി സ്രഷ്‌ടാക്കളും ചലച്ചിത്ര നിർമ്മാതാക്കളും ലതാജിയെ സമീപിച്ചു. അവരുടെ എളിയ തുടക്കത്തിന്റെ ചരിത്രം രേഖപ്പെടുത്താനും പ്രശസ്തിയിലേക്ക് ഉയർന്ന കഥ പറയാനുമുള്ള അവകാശം ലഭിക്കാൻ. OTTകളും ഒരു പരമ്പര വികസിപ്പിക്കാൻ താൽപ്പര്യവുമായി കുടുംബത്തോട് അഭ്യർത്ഥിച്ചിരുന്നു. “ലതാ ദീദിയുടെ ജീവിതത്തെയും സ്വകാര്യ യാത്രയെയും കുറിച്ച് ഒരു സിനിമ നിർമ്മിക്കാനുള്ള താൽപര്യം വർദ്ധിച്ചു. പക്ഷേ അവർ ഒരിക്കലും ഈ അഭ്യർത്ഥനകൾ സ്വീകരിച്ചില്ല, ”ഒരു ഉറവിടം പ്രസിദ്ധീകരണത്തോട് പറഞ്ഞു.

    ഈ പ്രൊജക്റ്റ് പിന്തുടരരുതെന്നും, അന്തരിച്ച ഗായികയുടെ സ്വകാര്യതയെ മാനിക്കണമെന്നും ചലച്ചിത്ര നിർമ്മാതാക്കളോടും പറഞ്ഞിരുന്നു. ലതാ മങ്കേഷ്‌കർ ഒരിക്കലും തന്റെ സ്വകാര്യ ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഒരു സംഗീത പ്രതിഭയായിരുന്നിട്ടും, ലതാ മങ്കേഷ്‌കർ എപ്പോഴും സ്വകാര്യ ജീവിതം നയിക്കുകയും വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു പോന്നിരുന്നു.

    92 കാരിയായിരുന്ന ലത മങ്കേഷ്കറിനെ ജനുവരി 8 ന് ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് അവർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് ന്യൂമോണിയ പിടിപെട്ടു. മരണവാർത്ത വന്ന ശേഷം ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ദശലക്ഷക്കണക്കിന് ആരാധകരും സംഗീത മേഖലയ്ക്ക് അവർ നൽകിയ സംഭാവനകളെ സ്മരിച്ചു. തീർച്ചയായും, ആ വേർപാട് ഒരു യുഗാന്ത്യം തന്നെയായി മാറി.

    Summary: Several filmmakers and producers had approached singer Lata Mangeshkar hoping to make a biopic on her life, focusing on her meteoric rise in playback singing and iconic stature in Indian filmdom. However, she wanted to keep her private life private and maintained the stance despite constant plea from others
    Published by:user_57
    First published: