മാറനല്ലൂർ ദാസ് : ചലച്ചിത്ര ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തിയ സൂപ്പർസ്റ്റാർ ബോഡിഗാഡ്

Why Malayalam film industry mourns the death of Maranalloor Das ? | മാറനല്ലൂർ ദാസ് വിടവാങ്ങിയപ്പോൾ സൂപ്പർതാരങ്ങൾ മുതലുള്ള മലയാള സിനിമ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി

News18 Malayalam | news18-malayalam
Updated: June 13, 2020, 8:32 AM IST
മാറനല്ലൂർ ദാസ് : ചലച്ചിത്ര ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തിയ സൂപ്പർസ്റ്റാർ ബോഡിഗാഡ്
Why Malayalam film industry mourns the death of Maranalloor Das ? | മാറനല്ലൂർ ദാസ് വിടവാങ്ങിയപ്പോൾ സൂപ്പർതാരങ്ങൾ മുതലുള്ള മലയാള സിനിമ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി
  • Share this:
മാറനല്ലൂർ ദാസ് വിടവാങ്ങിയപ്പോൾ സൂപ്പർതാരങ്ങൾ മുതലുള്ള മലയാള സിനിമ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി. ക്യാമറക്ക് മുന്നിൽ കണ്ടിട്ടില്ലാത്ത, ക്യാമറയുടെ പിറകിലും പ്രവർത്തിച്ചിട്ടില്ലാത്ത, എന്നാൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്തുദാസ് എന്ന മാറനല്ലൂർ ദാസ് ആരാണ്? മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ബോഡിഗാർഡ്, അതായിരുന്നു ദാസ്. കരൾരോഗത്തെ തുടർന്ന് തിരുവനന്തപുരത്തു ചികിത്സയിലിരിക്കെയാണ് മരിച്ചത്.അഭിനയ മോഹവുമായെത്തിയതാണ് ദാസ്. എന്നാൽ കർക്കശക്കാരന്റെ ഭാവഭേദം ദാസിനെ മലയാള സിനിമാ സെറ്റുകളിലെ ബോഡിഗാർഡ് ആക്കി മാറ്റി. സഫാരി സൂട്ട്‌ അണിഞ്ഞു നിൽക്കുന്ന ദാസിന്റെ അനുവാദമില്ലാതെ ഒരു ഷൂട്ടിംഗ് സെറ്റിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്ന് അത് നേരിട്ടവർക്ക് മനസ്സിലായിട്ടുണ്ടാവും. സൂപ്പർ താരങ്ങൾ ഒഴികെയുള്ള പലരും ദാസിന്റെ ഇടപെടൽ വഴി കടന്നുപോയിട്ടുണ്ടാവും. ദാസിന്റെ കൈകളിൽ മലയാള സിനിമയുടെ സുരക്ഷാ മേഖല ഭദ്രമായിരുന്നു. സെറ്റുകൾ മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട ഏത് പ്രധാന ചടങ്ങിലും വേദിയിലും ദാസ് നിറ സാന്നിധ്യമായിരുന്നു.

ദാസിന്റെ വേർപാടിൽ അനുശോചനമറിയിച്ചു കൊണ്ടുള്ള താരങ്ങളുടെ കുറിപ്പുകൾ ഇവിടെ ചേർക്കുന്നു:

 
View this post on Instagram
 

പ്രിയപ്പെട്ട ദാസ് ഏട്ടൻ Will miss you Rest in peace ♥️


A post shared by Aju Varghese (@ajuvarghese) on
 
View this post on Instagram
 

RIP Dasetta🙏


A post shared by JOJU (@joju_george) on
 
View this post on Instagram
 

RIP Das.. Prayers! #locationsecurityofficer #malayalamcinema


A post shared by Indrajith Sukumaran (@indrajith_s) on
First published: June 13, 2020, 8:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading