മകൻ സായ് കൃഷ്ണയെ പരീക്ഷയ്ക്ക് കണക്ക് പഠിപ്പിക്കാൻ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു നവ്യ നായർ. പഠിത്തത്തിനിടയിൽ ഇടയ്ക്കിടെ മകൻ അസാധാരണമായി മുകളിലത്തെ നിലയിലേക്ക് പോകുന്നത് നവ്യ ശ്രദ്ധിച്ചിരുന്നു. അത് നവ്യയെ തീർത്തും അസ്വസ്ഥയാക്കി.
രാത്രി എട്ട് മണി വരെ തീർത്തും സാധാരണമായി തോന്നിയ ദിവസത്തിൽ പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അരങ്ങേറിയത്. മുകളിലത്തെ നിലയിൽ അത്രയും നേരം മകൻ ഓടിക്കയറിയതും അതിനായിരുന്നു.
മുകളിൽ ഒരു പിറന്നാൾ ആഘോഷത്തിനുള്ള അലങ്കാര പണികൾ നടക്കുകയായിരുന്നു. പിറന്നാൾ നക്ഷത്രം വരുന്ന ദിവസം, തീർത്തും അപ്രതീക്ഷിതമായി, നവ്യയെ തേടി ആ സർപ്രൈസ് വരികയായിരുന്നു.
നവ്യയുടെ പിറന്നാൾ ആഘോഷിക്കാൻ അച്ഛനും അമ്മയും എത്തിയതും മകൾ അറിഞ്ഞിരുന്നില്ല. എല്ലാത്തിനും ചുക്കാൻ പിടിച്ച മകൻ അപ്പോൾ സന്തോഷിക്കുകയായിരുന്നു. ഇത്രയും നല്ലൊരു നിമിഷം സമ്മാനിച്ച സന്ധ്യ, കീർത്തന എന്നിവർക്കും നവ്യ നന്ദി പറയുന്നു. അപ്രതീക്ഷിതമായി നടന്ന പിറന്നാൾ ആഘോഷത്തെ പറ്റി നവ്യ ഇൻസ്റ്റാഗ്രാമിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്യുകയാണ്. വീഡിയോ ചുവടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.