• HOME
 • »
 • NEWS
 • »
 • film
 • »
 • Ponniyin Selvan | രജനീകാന്തും കമലഹാസനും പൊന്നിയിൻ സെൽവനിൽ ഇല്ലാത്തത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി മണിരത്നം

Ponniyin Selvan | രജനീകാന്തും കമലഹാസനും പൊന്നിയിൻ സെൽവനിൽ ഇല്ലാത്തത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി മണിരത്നം

ചോളസാമ്രാജ്യം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു എന്നും ചില രം​ഗങ്ങൾ നോവലിൽ നിന്നും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നതെന്നും മണിരത്നം പറഞ്ഞു.

 • Last Updated :
 • Share this:
  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പൊന്നിയിൻ സെൽവൻ (Ponniyin Selvan) ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. എന്നാൽ സൂപ്പർ താരങ്ങളായ രജനീകാന്തും കമലഹാസനും ചിത്രത്തിൽ ഇല്ല എന്നുള്ള കാര്യം ചില സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. അക്കാര്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ന്യൂസ് 18 നു നൽകിയ അഭിമുഖത്തിൽ മണിരത്നം (Mani Ratnam) സംസാരിച്ചിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാ​ഗങ്ങളാണ് ചുവടെ.

  ''ചെന്നൈയിലെ ലോയ്ഡ്സ് റോഡിലുള്ള ഒരു ലൈബ്രറിയിൽ നിന്നാണ് 'പൊന്നിയിൻ സെൽവൻ' എന്ന പുസ്തകം ഞാൻ വായിക്കുന്നത്. അതോടെ ഇത് സിനിമയാക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങി. പലതവണ ആ നോവൽ വായിച്ചു. കൽക്കി ഗംഭീരമായ ശൈലിയിൽ എഴുതിയ നോവലാണ്. ബിഗ് സ്‌ക്രീനിലേക്ക് ഇതെത്തിച്ചതിന്റെ ത്രില്ലിലാണ് ഞാൻ. നോവലിന്റെ അഞ്ച് ഭാഗങ്ങൾ അഞ്ച് വ്യത്യസ്ത ചിത്രങ്ങളായി കാണാൻ കഴിയും. മനോഹരമായി എഴുതിയ ചില കഥകൾ നമുക്കുണ്ട്. ഓരോ തവണ വായിക്കുമ്പോഴും ഓരോ കഥാപാത്രത്തെയും ഞാൻ ആരാധിച്ചിരുന്നു. ആദ്യമായി വന്തിയ തേവനെക്കുറിച്ചാണ് പറയേണ്ടത്.

  Also Read:-ഇന്ത്യയെ ഞെട്ടിക്കുന്ന കൽക്കി കൃഷ്ണമൂർത്തി; 'പൊന്നിയിൻ സെൽവന്റെ' രചയിതാവിനെക്കുറിച്ച്

  കുന്ദവൈയും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് തോന്നുന്നു. മൊത്തത്തിൽ, ഓരോ കഥാപാത്രങ്ങളും എഴുത്തുകാരനായ കൽക്കി കൊത്തിയെടുത്തതാണ്, അത് എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കുകയും ഈ സിനിമ സംവിധാനം ചെയ്യാൻ ഞാൻ അതിയായി ആ​ഗ്രഹിക്കുകയും ചെയ്തു'', മണിരത്നം ന്യൂസ് 18 നോട് പറഞ്ഞു. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരു നിർണായക ഘടകമാണെന്നും അതിന്റെ പൂർണതയ്ക്കായി എഴുത്തുകാരൻ ജയമോഹൻ വളരെ ശ്രദ്ധിച്ചുവെന്നും സംവിധായകൻ പറഞ്ഞു.

  രജനീകാന്തും കമലഹാസനും പൊന്നിയിൽ സെൽവനിൽ ഇല്ലാത്തതിനു കാരണം?

  വലിയ ആരാധകരുള്ള താരങ്ങളാണ് രജനീകാന്തും കമൽ ഹാസനും. കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ വളരെയധികം ആരാധിക്കുന്നയാളുകളുമായിരുന്നു. തങ്ങളെ സിനിമയിൽ ഉൾപ്പെടുത്തണണെന്ന് അവർക്കും ആ​ഗ്രഹം ഉണ്ടായിരുന്നു. എന്നാൽ, വലിയ ആരാധകരുള്ള ഇവർക്കു പറ്റിയ രം​ഗങ്ങളുടെ അഭാവം മൂലം ഇരുവരെയും സിനിമയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ലെന്നും മണിരത്നം ന്യൂസ് 18 നോട് പറഞ്ഞു.

  Ponniyin Selvan Review | പകകൊണ്ട് എഴുതപ്പെട്ട ഇതിഹാസം; വെള്ളിത്തിരയില്‍ മണിരത്നം മാജിക്


  ''കൽക്കി ഈ പുസ്തകം എഴുതാൻ എത്രത്തോളം ​ഗവേഷണം നടത്തിയെന്ന് നിങ്ങൾക്ക് പൊന്നിയിൻ സെൽവൻ നോവൽ വായിക്കുമ്പോൾ തന്നെ മനസിലാകും. കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ, സൗന്ദര്യശാസ്ത്രം, മറ്റ് വശങ്ങൾ എന്നിവയെല്ലാം ഈ സിനിമയിലേക്കു കൊണ്ടുവരാനും വളരെയധികം ഗവേഷണം ആവശ്യമായിരുന്നു. അതിനായി ഞങ്ങൾ ധാരാളം പ്രൊഫഷണലുകളുമായി ചർച്ചകൾ നടത്തിയിരുന്നു'', മണിരത്നം കൂട്ടിച്ചേർത്തു.

  ചോളസാമ്രാജ്യം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു എന്നും ചില രം​ഗങ്ങൾ നോവലിൽ നിന്നും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നതെന്നും മണിരത്നം പറഞ്ഞു. നോവൽ വായിച്ചവർക്ക് അക്കാര്യം മനസിലാകുമെന്നും അല്ലാത്തവർക്കും സിനിമ മനസിലാക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

  ''ആദ്യം ഞാൻ ഇതൊരു ഒരു പാൻ-ഇന്ത്യൻ സിനിമയായി കരുതിയിരുന്നില്ല. സിനിമ എത്രത്തോളം പ്രാദേശികവൽക്കരിക്കപ്പെടുന്നുവോ അത്രത്തോളം അന്തർദേശീയമാകുകയും ചെയ്യും, സത്യജിത് റേയുടെ ബംഗാളി ഗ്രാമ കഥകൾ ലോകം കണ്ടതുപോലെ", മണിരത്നം കൂട്ടിച്ചേർത്തു.
  Published by:Arun krishna
  First published: