കുറിക്കുകൊള്ളുന്ന നർമ്മം- അതാണ് ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിനെ മലയാളിക്ക് പ്രിയങ്കരനാക്കിയത്. മക്കൾക്കുവേണ്ടി തിരക്കഥ എഴുതുമോയെന്ന ചോദ്യത്തിന് അവർ ഇതുവരെ വിളിച്ചിട്ടില്ലെന്നും പഴഞ്ചനാണെന്ന് തോന്നിയതുകൊണ്ടാകാമെന്നുമായിരുന്നു ശ്രീനിവാസന്‍റെ മറുപടി. സ്വതവേയുള്ള പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീമിന്‍റെ പുതിയ ചിത്രമായ ഞാൻ പ്രകാശൻ റിലീസ് ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ 'ദ ഹിന്ദു' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മക്കൾക്കുവേണ്ടി സ്ക്രിപ്റ്റ് എഴുതുന്ന കാര്യത്തിൽ നയം വ്യക്തമാക്കിയത്.
വീണ്ടും സത്യനൊപ്പം ചേർന്നപ്പോൾ
ഏറെക്കാലത്തിനുശേഷമാണ് സത്യൻ അന്തിക്കാടിനൊപ്പം ഒരു സിനിമ ചെയ്തതെങ്കിലും ഞങ്ങൾ ഇരുവരും എപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. പരസ്പരം ആശയങ്ങൾ കൈമാറുമായിരുന്നു. ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിലും എല്ലാ കാര്യങ്ങളും സംസാരിക്കുമായിരുന്നു. ഞാൻ സംവിധായകനായപ്പോൾ സത്യൻ ഒപ്പമുണ്ടായിരുന്നു.
ഫഹദ് മോഹൻലാലിനെപ്പോലെയല്ല
ഫഹദ് ഫാസിൽ മോഹൻലാലിനെ അനുസ്മരിപ്പിച്ചുവെന്ന സത്യൻ അന്തിക്കാടിന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റേതാണ്. ഫഹദിന്‍റെ അഭിനയം മറ്റേതെങ്കിലുമൊരു നടനുമായി താരതമ്യം ചെയ്യാനാകുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ സാധാരണ ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹം നമുക്ക് അറിയുന്നതുകൊണ്ടാണ്. അതുകൊണ്ടാകാം സത്യൻ അങ്ങനെ പറഞ്ഞത്.
അനൂപ് അതേറ്റെടുത്തു; ഒരു പ്രത്യേക സാഹചര്യത്തിൽ
ബംഗാളിലെ കമ്മ്യൂണിസം
ഞാൻ പ്രകാശനിൽ ഒരു ഡയലോഗ് ബംഗാളിലെ കമ്മ്യൂണിസവുമായി ബന്ധപ്പെടുത്തിയാണെങ്കിലും അത് രാഷ്ട്രീയമായി ശരിയല്ല. അടുത്തിടെ കുറേ ലേഖനങ്ങൾ വായിച്ചതിൽനിന്ന്, ബംഗാളിലെ സ്ഥിതി വളരെ മോശമാണെന്ന് മനസിലായി. അത് എങ്ങനെയാണെങ്കിലും സിനിമയിലെ ഡയലോഗുമായി അതിന് ബന്ധമില്ല. അത് വെറുതെ തമാശയ്ക്കുവേണ്ടി മാത്രമുള്ളതാണ്.
'സന്ദേശം' ഇനിയുമുണ്ടാകുമോ?
സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ അത്തരമൊരു പ്രോജക്ട് മുന്നോട്ടുവെക്കുന്ന പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകുമോയെന്ന് ഉറപ്പില്ലായിരുന്നു. സന്ദേശത്തിൽ രാഷ്ട്രീയക്കാരുടെ അഴിമതി ഒരു വിഷയമല്ലായിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അതായിരിക്കും പ്രമേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam film, Njan prakashan, Sreenivasan, ഞാൻ പ്രകാശൻ, മലയാള സിനിമ വാർത്തകൾ, ശ്രീനിവാസൻ, ശ്രീനിവാസൻ അഭിമുഖം