ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ (Jada Pinkett Smith) കുറിച്ച് ക്രിസ് റോക്ക് (Chris Rock) നടത്തിയ തമാശയിൽ പ്രകോപിതനായ വിൽ സ്മിത്ത് (Will Smith) ഓസ്കർ വേദിയിൽ വെച്ച് റോക്കിന്റെ ചെകിടത്തടിച്ചു. തുടർന്ന് തന്റെ ഇരിപ്പിടത്തിൽ നിന്ന് ആക്രോശിക്കുകയും ചെയ്തതോടെ 94-ാമത് അക്കാദമി അവാർഡ് വേദി സംഭവബഹുലമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
പിങ്കറ്റ് സ്മിത്തിന്റെ 'ജി.ഐ. ജെയ്ൻ' സീക്വൽ പ്രതീക്ഷിക്കുന്നു എന്ന് റോക്ക് പറഞ്ഞതും, സ്മിത്ത് സ്റ്റേജിനടുത്തുള്ള തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് റോക്കിന്റെ അടുത്തേക്ക് ചെന്ന് ചെകിടത്തടിച്ചു. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയത്. തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ ശേഷം, സ്മിത്ത് രണ്ട് തവണ റോക്കിനോട് 'എന്റെ ഭാര്യയുടെ പേര് നിങ്ങൾ ഉച്ചരിക്കരുത്' എന്ന് ആക്രോശിച്ചു.
മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞതാവും റോക്കിന്റെ തമാശയോട് സ്മിത്ത് പ്രകോപിതനാവാൻ കാരണം. 2016 ലെ ഓസ്കർ അവതാരകയായ പിങ്കറ്റ് സ്മിത്തിന്റെ പേരിൽ റോക്ക് അതൊരു തമാശ എന്ന മട്ടിൽ അവതരിപ്പിക്കുകയായിരുന്നു.
Will Smith just punched Chris Rock and told him "keep my wife's name out of your f***ing mouth" pic.twitter.com/1f1ytdbMRv
എന്നാൽ സംഭവത്തിൽ അടിപതറാതെ അദ്ദേഹം ചടങ്ങ് തുടർന്നു. "ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ രാത്രിയായിരുന്നു അത്," ഇങ്ങനെ പറഞ്ഞ ശേഷം റോക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് സമ്മാനിക്കൽ പുനഃരാരംഭിച്ചു. അടുത്ത അവതാരകൻ, സീൻ 'പഫി' കോംബ്സ് സംഭവം തണുപ്പിക്കാൻ ശ്രമം നടത്തി. 'വിൽ ആൻഡ് ക്രിസ്, ഗോൾഡ് പാർട്ടിയിൽ നമ്മൾ ഈ വിഷയം ഒരു കുടുംബമെന്ന പോലെ പരിഹരിക്കാൻ പോകുന്നു.' അദ്ദേഹം പറഞ്ഞു.
യുഎസിലെ ടിവിയിൽ തല്ലിയ സംഭവം മ്യൂട്ട് ആക്കിയപ്പോൾ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ ഓഡിയോ സംപ്രേഷണം ചെയ്തു, അവിടെ സ്മിത്ത് പറഞ്ഞത് വളരെ വ്യക്തമാണ്.
Summary: Dramatic events played out on the venue of the 94th Academy Awards as Chris Rock mouthed a 'joke' about the wife of Will Smith (who won the award for best leading actor, male) and the latter slapped the former straight into his face for the misplaced statement
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.