• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ഗായികയുമൊത്തുള്ള ഒമ്പതു വർഷങ്ങൾ ആഘോഷിച്ച ഗോപി സുന്ദറിന് ഭാര്യയുടെ പരിഹാസം

news18india
Updated: July 18, 2018, 12:24 PM IST
ഗായികയുമൊത്തുള്ള ഒമ്പതു വർഷങ്ങൾ ആഘോഷിച്ച ഗോപി സുന്ദറിന് ഭാര്യയുടെ പരിഹാസം
news18india
Updated: July 18, 2018, 12:24 PM IST
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിട്ട് വെട്ടിലായി പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ. ഗായികയും സുഹൃത്തുമായ ഹിരൺമയിക്ക് ഒപ്പമുള്ള ചിത്രം '9 years of togetherness ❤️❤️❤️' എന്ന തലക്കെട്ടോടെ കഴിഞ്ഞദിവസം ഗോപി സുന്ദർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ, ഈ പോസ്റ്റിനെതിരെ ഭാര്യ പ്രിയ പരിഹാസ മറുപടിയുമായി എത്തുകയായിരുന്നു.

ഗോപി സുന്ദറിന്‍റെ പോസ്റ്റിനു താഴെ വന്നിരിക്കുന്ന സന്ദേശങ്ങളിൽ ഭൂരിഭാഗവും ഗോപി സുന്ദറിനും ഹിരൺമയിക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ടുള്ളത് ആയിരുന്നു. ഇതിനെ കൂടി ചേർത്തുപിടിച്ചായിരുന്നു, പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്,

'സമൂഹമാധ്യമങ്ങളിലൂടെ ചിലർ ചില കാര്യങ്ങൾ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്' എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഒപ്പം സന്ദേശങ്ങളിൽ തനിക്കുള്ള ആശങ്കയും പരിഹാസരൂപേണ പങ്കുവെച്ചു. 'ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിനന്ദനം. ഭാവിയിലും നല്ലത് വരട്ടെ'. എന്നാണ് പ്രിയ പോസ്റ്റ് ചെയ്തത്.
Loading...

ഗോപി സുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്



പ്രിയ ഗോപി സുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

First published: July 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍