• HOME
  • »
  • NEWS
  • »
  • film
  • »
  • Vijayalakshmi Amma Passes Away | കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

Vijayalakshmi Amma Passes Away | കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

സായികുമാർ ശോഭ മോഹൻ എന്നവർ ഉൾപ്പെടെ എട്ടു മക്കളുണ്ട്. വിടവാങ്ങിയത് താരകുടുംബത്തിലെ മുത്തശ്ശി

വിജയലക്ഷ്മി അമ്മ

വിജയലക്ഷ്മി അമ്മ

  • Last Updated :
  • Share this:
    നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പത്നി വിജയലക്ഷ്മി അമ്മ അന്തരിച്ചു. നാല് തലമുറകളായുള്ള അഭിനയപ്രതിഭകളുടെ തറവാട്ടിലെ മുത്തശ്ശി കൂടിയാണ് വിജയലക്ഷ്മി അമ്മ.

    എട്ടു മക്കളാണ് ശ്രീധരൻ നായർ-വിജയലക്ഷ്മി ദമ്പതികൾക്കുള്ളത്. ജയശ്രീ, ഗീത, ലൈല, ശോഭ മോഹൻ, കല, സായികുമാർ, ബീന, ഷൈല എന്നിവരാണ് മക്കൾ. അന്തരിച്ച നടൻ മോഹൻ കുമാർ, നടി ബിന്ദു പണിക്കർ തുങ്ങിയവർ മരുമക്കളാണ്. നടന്മാരായ അനിൽ പപ്പൻ, വിനു മോഹൻ, അനു മോഹൻ എന്നിവർ കൊച്ചുമക്കളാണ്.

    കൊച്ചുമകൻ ഷാജി പിള്ളയുടെ മകൻ കൈലാസേശ്വർ എസ്. നായരും ബാലതാരമായി സിനിമയിൽ എത്തിയിട്ടുണ്ട്. മുത്തശ്ശിയുടെ വിയോഗ വാർത്ത വിനു മോഹൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

    1986ൽ അറുപത്തിനാലാം വയസ്സിലായിരുന്നു ശ്രീധരൻ നായരുടെ മരണം. 1986ലെ മിഴിനീർ പൂവുകൾ ആണ് ശ്രീധരൻ നായരുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.

    താരപത്നിയെങ്കിലും വിജയലക്ഷ്മി അമ്മ പൊതുവേദികളിലെ സാന്നിധ്യമല്ലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകം ശ്മശാനത്തിൽ വച്ച് നടക്കും. വിജയലക്ഷ്മി അമ്മയുടെ വിയോഗത്തിൽ ചലച്ചിത്ര ലോകത്തെ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.
    Published by:user_57
    First published: