• HOME
  • »
  • NEWS
  • »
  • film
  • »
  • Will Smith | ക്രിസ് റോക്കിനെ തല്ലിയ വിൽ സ്മിത്ത് മാപ്പ് പറഞ്ഞു; സംഭവത്തിന് മുൻപുള്ള സ്മിത്തിന്റെ പോസ്റ്റ് ചർച്ചയാവുന്നു

Will Smith | ക്രിസ് റോക്കിനെ തല്ലിയ വിൽ സ്മിത്ത് മാപ്പ് പറഞ്ഞു; സംഭവത്തിന് മുൻപുള്ള സ്മിത്തിന്റെ പോസ്റ്റ് ചർച്ചയാവുന്നു

Will Smith apologised for slapping incident his Instagram post getting noticed | വിൽ സ്മിത്ത് മാപ്പ് പറഞ്ഞു

വിൽ സ്മിത്ത്, പിങ്കറ്റ് സ്മിത്ത്

വിൽ സ്മിത്ത്, പിങ്കറ്റ് സ്മിത്ത്

  • Share this:
    ക്രിസ് റോക്കിനെ (Chris Rock) വിൽ സ്മിത്ത് (Will Smith) കരണത്തടിച്ചത് അക്കാദമി അവാർഡിലെ (94th Academy Awards) ഏറ്റവും മോശം നിമിഷങ്ങളിൽ ഒന്നായി ചരിത്രത്തിൽ രേഖപ്പെടുത്തും. സ്മിത്ത് തന്റെ ചിത്രത്തിന് ഓസ്‌കർ നേടിയെങ്കിലും, ഈ നിർഭാഗ്യകരമായ സംഭവം ആ നേട്ടത്തെ മറകൊണ്ടു മൂടി. സംഭവം എങ്ങും പ്രചരിച്ചതോടെ സ്മിത്ത് മാപ്പ് പറയുകയും ചെയ്തു.

    പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള പ്രസംഗത്തിനിടെ അദ്ദേഹം വികാരാധീനനാവുകയും തന്റെ പെരുമാറ്റത്തിന് അക്കാദമിയോട് മാപ്പ് പറയുകയും ചെയ്തു. “എനിക്ക് അക്കാദമിയോട് മാപ്പ് പറയണം, എല്ലാ നോമിനികളോടും മാപ്പ് പറയണം. ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാർഡ് നേടിയതിന് ഞാൻ കരയുന്നില്ല. ഇത് ഞാനൊരു അവാർഡ് നേടിയതിനെക്കുറിച്ചല്ല. കിംഗ് റിച്ചാർഡിന്റെ മുഴുവൻ അഭിനേതാക്കൾക്കും സംഘത്തിനും വെളിച്ചം പകരാൻ കഴിയുക എന്നതാണ്, ”അദ്ദേഹം പറഞ്ഞു.

    അതേസമയം, ചടങ്ങുകൾക്ക് തൊട്ടുമുമ്പുള്ള സ്മിത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. 'അലങ്കോലം തിരഞ്ഞെടുക്കുന്ന'തിനെക്കുറിച്ചായിരുന്നു അത്. ഭാര്യ ജാഡ പിങ്കറ്റിനൊപ്പമുള്ള ഒരു വീഡിയോ അദ്ദേഹം പങ്കിട്ടു. വിൽ ഒരു സ്യൂട്ട് ധരിച്ചിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ മനോഹരമായ പച്ച വസ്ത്രം ധരിച്ചിരുന്നു.








    View this post on Instagram






    A post shared by Will Smith (@willsmith)






    പിങ്കറ്റ് സ്മിത്തിന്റെ 'ജി.ഐ. ജെയ്ൻ' സീക്വൽ പ്രതീക്ഷിക്കുന്നു എന്ന് റോക്ക് പറഞ്ഞതും, സ്മിത്ത് സ്റ്റേജിനടുത്തുള്ള തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് റോക്കിന്റെ അടുത്തേക്ക് ചെന്ന് ചെകിടത്തടിച്ചു. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയത്. തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ ശേഷം, സ്മിത്ത് രണ്ട് തവണ റോക്കിനോട് 'എന്റെ ഭാര്യയുടെ പേര് നിങ്ങൾ ഉച്ചരിക്കരുത്' എന്ന് ആക്രോശിച്ചു.

    മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞതാവും റോക്കിന്റെ തമാശയോട് സ്മിത്ത് പ്രകോപിതനാവാൻ കാരണം. 2016 ലെ ഓസ്‌കർ അവതാരകയായ പിങ്കറ്റ് സ്മിത്തിന്റെ പേരിൽ റോക്ക് അതൊരു തമാശ എന്ന മട്ടിൽ അവതരിപ്പിക്കുകയായിരുന്നു.

    എന്നാൽ സംഭവത്തിൽ അടിപതറാതെ അദ്ദേഹം ചടങ്ങ് തുടർന്നു. "ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ രാത്രിയായിരുന്നു അത്," ഇങ്ങനെ പറഞ്ഞ ശേഷം റോക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് സമ്മാനിക്കൽ പുനഃരാരംഭിച്ചു. അടുത്ത അവതാരകൻ, സീൻ 'പഫി' കോംബ്‌സ് സംഭവം തണുപ്പിക്കാൻ ശ്രമം നടത്തി. 'വിൽ ആൻഡ് ക്രിസ്, ഗോൾഡ് പാർട്ടിയിൽ നമ്മൾ ഈ വിഷയം ഒരു കുടുംബമെന്ന പോലെ പരിഹരിക്കാൻ പോകുന്നു.' അദ്ദേഹം പറഞ്ഞു.

    Summary: Will Smith apologised for slapping Chris Rock. An Instagram post of Smith regarding 'choosing chaos' right before the incident is now being discussed
    Published by:user_57
    First published: