• HOME
  • »
  • NEWS
  • »
  • film
  • »
  • Will Smith banned | വിൽ സ്മിത്തിന് പത്തുവർഷത്തേക്ക് വിലക്ക്; ഓസ്കർ ചടങ്ങുകളിൽ പങ്കെടുക്കാനാകില്ല

Will Smith banned | വിൽ സ്മിത്തിന് പത്തുവർഷത്തേക്ക് വിലക്ക്; ഓസ്കർ ചടങ്ങുകളിൽ പങ്കെടുക്കാനാകില്ല

അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്മിത്ത് അറിയിച്ചു. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അകാദമി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധിച്ചില്ലെന്നും താരം വ്യക്തമാക്കിയിരുന്നു

വിൽ സ്മിത്ത്, ക്രിസ് റോക്ക്

വിൽ സ്മിത്ത്, ക്രിസ് റോക്ക്

  • Share this:
    ലോസ് ഏഞ്ചലീസ്: നടൻ വിൽ സ്മിത്തിനെ (Will Smith) പത്തുവർഷത്തേക്ക് ഓസ്ക്കർ (Oscar) ചടങ്ങുകളിൽനിന്ന് വിലക്ക് ഏർപ്പെടുത്തി. ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ ഓസ്ക്കർ വേദിയിൽവെച്ച് മുഖത്തടിച്ചതിനാണ് വിൽ സ്മിത്തിനെ പത്തുവർഷത്തേക്ക് വിലക്കിയത്. ഇത്തവണ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിൽ സ്മിത്തിനെതിരെ കടുത്ത നടപടിയുമായി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് രംഗത്തെത്തിയത്. വിലക്ക് നിലവിൽ വരുന്നതോടെ അകാദമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ വിൽ സ്മിത്തിന് പങ്കെടുക്കാനാകില്ല.

    വെള്ളിയാഴ്ച ചേര്‍ന്ന അകാദമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തിലാണ് വിൽ സ്മിത്തിനെ പത്തു വർഷത്തേക്ക് വിലക്കാൻ തീരുമാനിച്ചത്. എന്നാൽ അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്മിത്ത് അറിയിച്ചു. ചടങ്ങിലുണ്ടായ സംഭവത്തില്‍ ആ സമയം കൃത്യമായി പ്രതികരിക്കാതിരുന്നതില്‍ അകാദമി ക്ഷമ ചോദിച്ചു. നേരത്തെ അകാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവച്ചതായി വില്‍ സ്മിത്ത് തന്നെ അറിയിച്ചിരുന്നു.

    Also Read- Will Smith| നടന്‍ വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു; ഓസ്കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്ന് താരം

    ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അകാദമി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധിച്ചില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല അവതാരകനെ മർദ്ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും വില്‍ സ്മിത് അറിയിച്ചിരുന്നു.

    രണ്ടാഴ്ച മുമ്പാണ് 94-ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോകിനെ പുരസ്ക്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ മുഖത്ത് അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിന്‍കെറ്റിനെ കളിയാക്കുന്ന തരത്തില്‍ സംസാരിച്ചതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്.

    Summary- Actor Will Smith has been banned from attending the Oscars for 10 years. Will Smith has been banned for 10 years for slapping presenter Chris Rock on the face at the Oscars for mocking his wife and actress Jade Smith. Two weeks after winning the Best Actor award this time, the Academy of Motion Picture & Sciences has taken a tough step. With the ban in place, Will Smith will not be able to attend any of the Academy's events, directly or indirectly.
    Published by:Anuraj GR
    First published: