ഇന്റർഫേസ് /വാർത്ത /Film / സംവിധായകൻ രാജമൗലിയെ പിറന്നാൾ ആശംസകൾ കൊണ്ട് മൂടി ടീം RRR

സംവിധായകൻ രാജമൗലിയെ പിറന്നാൾ ആശംസകൾ കൊണ്ട് മൂടി ടീം RRR

രാജമൗലിക്കൊപ്പം താരങ്ങൾ

രാജമൗലിക്കൊപ്പം താരങ്ങൾ

Wishes pour in from RRR stars on the birthday of SS Rajamouli | രാജമൗലിക്ക് ജന്മദിനാശംസയുമായി പുതിയ ചിത്രമായ RRR ലെ പ്രധാന അഭിനേതാക്കൾ

  • Share this:

ഇക്കഴിഞ്ഞ ദിവസമാണ് ബാഹുബലി സംവിധായകൻ എസ്.എസ്. രാജമൗലി തന്റെ 48-ാം ജന്മദിനം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ RRR ലെ പ്രധാന അഭിനേതാക്കളെല്ലാം തന്നെ പ്രിയ സംവിധായകന് ജന്മദിനാശംസയുമായി രംഗത്തെത്തിയിരുന്നു. അജയ് ദേവ്ഗൺ, റാം ചരൺ, ജൂനിയർ എൻ.ടി.ആർ., ആലിയ ഭട്ട്, മഹേഷ് ബാബു തുടങ്ങിയവർ അവരവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ രാജമൗലിക്ക് പിറന്നാൾ ആശംസയേകി.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ സിനിമയാണ് രാജമൗലി ചിത്രം RRR. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ഡിജിറ്റല്‍, സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ.

First published:

Tags: Rajamouli, RRR, S.S. Rajamouli