കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ചു വര്‍ഷങ്ങള്‍ തികയുമ്പോള്‍ കുറിപ്പുമായി മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്(WCC). അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാകില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് WCC ചോദിക്കുന്നു.
അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തുവെന്നും സംഘടന ചോദിക്കുന്നു. അവള്‍ക്കൊപ്പം, അതിജീവിതയക്കൊപ്പം എന്ന ഹാഷ് ടാഗുകളോടെയായിരുന്നു WCCയുടെ പോസ്റ്റ്.
സോഷ്യല്‍ മീഡിയ വഴിയായിരുന്നു സംഘടനയുടെ പ്രതികരണം അറിയിച്ചത്. എല്ലാവര്ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തെന്നും സംഘടന ചോദിക്കുന്നു.
WCCയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം
ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു?
അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു?
എല്ലാവര്ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു?
View this post on Instagram
അവള്‍ക്കൊപ്പം അതിജീവിതയ്ക്കൊപ്പം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Wcc