Refuse the Abuse | സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ 'റഫ്യൂസ് ദ അബ്യൂസ്' ക്യാമ്പെയ്നുമായി വിമൻ ഇൻ സിനിമാ കളക്ടീവ്

Refuse the Abuse campaign by Women in Cinema Collective | ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് നേരെ ഉണ്ടായ സൈബർ അതിക്രമത്തിന് ചുവടുപിടിച്ച് പ്രചരണ പരിപാടിയുമായി ഡബ്ല്യു.സി.സി.

News18 Malayalam | news18-malayalam
Updated: October 6, 2020, 2:47 PM IST
Refuse the Abuse | സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ 'റഫ്യൂസ് ദ അബ്യൂസ്' ക്യാമ്പെയ്നുമായി വിമൻ ഇൻ സിനിമാ കളക്ടീവ്
WCC
  • Share this:
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് നേരെ ഉണ്ടായ സൈബർ അതിക്രമത്തിന് ചുവടുപിടിച്ച് പ്രചരണ പരിപാടിയുമായി വിമെൻ ഇൻ സിനിമ കളക്ടീവ് അഥവാ‌ ഡബ്ല്യു.സി.സി. 'റഫ്യൂസ് ദ അബ്യൂസ്' എന്നാണ് ക്യാമ്പെയിനിൻ്റെ പേര്. പൊതു ഇടത്തും സൈബർ ലോകത്തും അവഹേളിക്കപ്പെടേണ്ടവളല്ല സ്ത്രീയെന്ന പൊതുബോധം ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള വീഡിയോ പരമ്പരകൾ ഡബ്ല്യു.സി.സി. തയാറാക്കി കഴിഞ്ഞു. അംഗങ്ങളിൽ നിന്നുള്ളവരുടെയും പുറത്തു നിന്നുള്ളവരുടെയും വീഡിയോകൾ പ്രചരണത്തിന് ഉപയോഗിക്കും.



സ്ത്രീകളെ അപമാനിക്കൽ തടയുക മാത്രമല്ല ക്യാമ്പെയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ക്യാമ്പെയിൻ കോർഡിനേറ്റർമാരിൽ ഒരാളായ സംഗീത വ്യക്തമാക്കി. സംശുദ്ധമായ സൈബർ ഇടങ്ങളാണ് ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷന്മാരും ട്രാൻസ് ജൻഡേഴ്സും സൈബർ ലോകത്ത് അവഹേളിക്കപ്പെടരുത്. ഇതേക്കുറിച്ച് സാംസ്കാരിക ബോധം പൊതു സമൂഹത്തിന് ഉണ്ടാകണം. പ്രചരണ പരിപാടികൾക്കൊപ്പം സൈബർ ആക്രമണങ്ങൾ തടയാൻ സർക്കാരിന് നിവേദനം നൽകാനും ഉദ്ദേശിക്കുന്നുണ്ട്.



"സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും  ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ  വലുതാണ്. ഇന്ന് ലോഞ്ച് ചെയ്യുന്ന ഡബ്ല്യു.സി.സിയുടെ ക്യാംപെയിൻ #RefusetheAbuse 'സൈബർ ഇടം, ഞങ്ങളുടെയും ഇടം', സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്," ഡബ്ല്യു.സി.സി. തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Published by: user_57
First published: October 6, 2020, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading