• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കൊച്ചി ബിനാലെയിൽ 'അവളുടെ സിനിമയു'മായി WCC

വിമൻ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത സിനിമകൾ ആണ് ഈ പാക്കേജിൽ കാണിക്കുന്നത്.

news18india
Updated: February 10, 2019, 9:26 PM IST
കൊച്ചി ബിനാലെയിൽ 'അവളുടെ സിനിമയു'മായി WCC
വിമൻ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത സിനിമകൾ ആണ് ഈ പാക്കേജിൽ കാണിക്കുന്നത്.
news18india
Updated: February 10, 2019, 9:26 PM IST
കൊച്ചി: 'അവളുടെ സിനിമയുമായി കൊച്ചി മുസിരിസ് ബിനാലെ. വിമൻ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത സിനിമകൾ ആണ് ഈ പാക്കേജിൽ കാണിക്കുന്നത്. ഫെബ്രുവരി 15 മുതൽ 19 വരെ എല്ലാ ദിവസവും വൈകുന്നേരം ആറുമണി മുതലാണ് തെരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനം. സിനിമാ പ്രദർശനത്തെ തുടർന്ന് നടക്കുന്ന ചർച്ചകളിൽ ഡബ്ല്യു സി സി അംഗങ്ങളും പങ്കെടുക്കും.

ഫേസ്ബുക്ക് പോസ്റ്റിൽ ഡബ്ല്യു സി സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഡബ്ല്യു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
Loading...
അവളുടെ സിനിമ!!

മലയാള സിനിമക്കകത്തെ സ്ത്രീകളുടെ വിവിധങ്ങളായ സംഭാവനകൾ പരിശോധിക്കുക എന്നത് ചരിത്രപരമായി പ്രധാനപ്പെട്ടതും അതുപോലെ തന്നെ നിർണ്ണായകവുമാണ്. ഈ രംഗത്തുള്ള സ്ത്രീകളുടെ സംഭാവനകൾ അറിയപ്പെടാതെയും കേൾക്കാതെയും പോവുന്നതിനു കാരണം നമ്മുടെ സിനിമയുടെ പുരുഷാധിപത്യ അടിത്തറ തന്നെയാണ്. ഇതിനിടയിലും മലയാള സിനിമാരംഗത്ത് ശ്രദ്ദേയമായ സംഭാവനകളും ബഹുമതികളും കൊണ്ട് സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചിട്ടുമുണ്ട്.

രേഖപ്പെടുത്തിയതിന്റെയും അംഗീകരിക്കപ്പെട്ടതിന്റെയും മാത്രമാണ് ഇന്നത്തെ ചരിത്രം. അവിടെ സ്ത്രീ സിനിമാ സംഭാവനകൾ നിശ്ശബ്ദമാണെന്നു കാണാം. ആയതിനാൽ "സ്ത്രീ സിനിമ " എന്ന ചിന്തയെ മറ്റൊരു കാഴ്ചയിലൂടെ നോക്കി കാണുകയാണ് ഈ പേക്കേജിലൂടെ. ആൺ സിനിമാ പ്രൊഫഷണലുകൾക്കൊപ്പം കൈകോർത്തുകൊണ്ട് തന്നെ ഇവർ പുതിയ സ്ത്രീ ബോധവും സംവേദനക്ഷമതയും രൂപപ്പെടുത്തുന്നത് ഈ ആഖ്യാനങ്ങളിൽ കണാനാവും.അവയാവട്ടെ സമൂഹത്തിലെ മാനുഷികമായ ആശയങ്ങളെയും വിവിധങ്ങളായ വിഷയങ്ങളെയും തള്ളി കളയുന്നതുമല്ല.

മലയാള സിനിമാരംഗത്ത് തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായി 2017ൽ രൂപം കൊണ്ട വിമൻ ഇൻ സിനിമാ കലക്ടീവിലെ മെമ്പർമാരുടെ തിരഞ്ഞെടുത്ത സിനിമകൾ ആണ് ഈ പേക്കേജിൽ കാണിക്കുന്നത്. ഇനിയും കുറെ മെമ്പർമാരുടെ സിനിമകൾ സ്ക്രീനിങ്ങിന്റെ പരിമിധി കാരണം ഈ പേക്കജിൽ ചേർക്കാനായിട്ടില്ല.

സംവിധായകർ ,നടികൾ, തിരക്കഥാ രചയിതാക്കൾ, ക്യാമറാ പേഴ്സൺസ്, ഹെയർ ഡസ്സേഴ്സ്, ഗായികമാർ, സംഗീത സംവിധായകർ തുടങ്ങി വിവിധ തലത്തിലുള്ള സർഗ്ഗാത്മക ഇടപെടലോടെ ഈ സിനിമകളിലൂടെ ഇവർ നിങ്ങളുടെ മുന്നിലേക്ക് കടന്നു വരുന്നു. അങ്ങിനെ സ്ത്രീ സർഗ്ഗാത്മകതയുടെ ആഘോഷമായി ഈ സിനിമാ പേക്കേജ് മാറുന്നു

കൊച്ചി മുസിരിസ്സ് ബിനാലയുടെ ഭാഗമായി ഫോർട്ട് കൊച്ചി കാബ്രൽ യാർഡ് പവലിയനിൽ ഫെബ്രവരി 15 മുതൽ 19 വരെ എന്നും വൈകിയിട്ട് 6 മണി മുതൽ ഈ സിനിമകളുടെ പ്രദർശനം ഉണ്ടാവും. ശേഷം നടക്കുന്ന ചർച്ചകളിൽ WCC അംഗങ്ങൾ പങ്കെടുക്കും.

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...