HOME /NEWS /Film / Churuli | 'പാലം മറികടന്ന് നിങ്ങള്‍ പുതിയൊരു ലോകം സൃഷ്ടിച്ചു'; ചുരുളിയെ പ്രശംസിച്ച് എന്‍.എസ് മാധവന്‍

Churuli | 'പാലം മറികടന്ന് നിങ്ങള്‍ പുതിയൊരു ലോകം സൃഷ്ടിച്ചു'; ചുരുളിയെ പ്രശംസിച്ച് എന്‍.എസ് മാധവന്‍

ചുരുളിയെ ഇറ്റാലിയന്‍ തത്വചിന്തകനായ ഡാന്റെയോട് ഉപമിച്ചാണ് എന്‍.എസ്.മാധവന്‍ കുറിച്ചിരിക്കുന്നത്

ചുരുളിയെ ഇറ്റാലിയന്‍ തത്വചിന്തകനായ ഡാന്റെയോട് ഉപമിച്ചാണ് എന്‍.എസ്.മാധവന്‍ കുറിച്ചിരിക്കുന്നത്

ചുരുളിയെ ഇറ്റാലിയന്‍ തത്വചിന്തകനായ ഡാന്റെയോട് ഉപമിച്ചാണ് എന്‍.എസ്.മാധവന്‍ കുറിച്ചിരിക്കുന്നത്

  • Share this:

    ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ചുരുളിയെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. ചുരുളിയെ ഇറ്റാലിയന്‍ തത്വചിന്തകനായ ഡാന്റെയോട് ഉപമിച്ചാണ് എന്‍.എസ്.മാധവന്‍ കുറിച്ചിരിക്കുന്നത്.

    'പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു. സിനിമയും അതിന് പിന്നിലുള്ള പരിശ്രമങ്ങളും ഇഷ്ടപ്പെട്ടു,'' എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

    ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'ചുരുളി'. കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

    കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചുരുളി നവംബര്‍ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. എസ് ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

    ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

    'ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും'; 'ചുരുളി'ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ചുരുളി. വിമര്‍ശങ്ങളും പിന്തുണയും ഒരു പോലെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ഇപ്പോഴിതാ ചുരുളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എംഎസ് നുസൂര്‍ രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ചിത്രത്തിന് അനുമതി നല്‍കിയതെന്ന് നുസൂര്‍ ചോദിയ്ക്കുന്നു. ഇതിനെ ശുദ്ധ തെമ്മാടിത്തരമാണ് ചിത്രമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നുസൂര്‍ പറഞ്ഞു. ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്.

    എം എസ് നുസൂറിന്റെ ഫേസ്ബുക്ക് കുറിപ്പ്

    ദയവു ചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുത്. ചിലര്‍ ഇതിനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. 'ബിരിയാണി' സിനിമയ്ക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മള്‍. സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല. വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ?

    എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ OTT പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണം.

    സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ ഇന്നലെയായിരുന്നു റിലീസ്. വിനോയ് തോമസിന്റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.

    ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ക്കൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അസഭ്യം കലര്‍ന്ന ഭാഷ പ്രമേയത്തിന്റെ ഭാഗമായിത്തന്നെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന മുന്നറിയിപ്പോടെയാണ് ഒടിടിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

    First published:

    Tags: Churuli movie, Lijo jose pellissery, NS Madhavan