സിനിമപ്രേമികള്‍ക്ക് പ്രതീക്ഷ നല്കുന്ന ഒരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്. മോഹന്‍ലാലിനൊപ്പം ശ്യാം പുഷ്കരന് സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത ആസ്വാദകര്‍ക്കിടയില്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത് വെറും പ്രചരണം മാത്രമല്ല മോഹന്‍ലാലിനൊപ്പമുള്ള സിനിമ അധികം വൈകാതെ ഉണ്ടാകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്യാം പുഷ്കരന്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങിയ ‘തങ്കം’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന പ്രൊജക്ട് ഇപ്പോഴും സജീവമാണ്. അദ്ദേഹത്തെ പോലെ വലിയൊരു താരത്തിന് വേണ്ടി സിനിമ ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം മാറ്റിവെക്കണം. സ്ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ വീണ്ടും കാണുമെന്ന് ശ്യാം പുഷ്കരന് പറഞ്ഞു.
Also Read-ഒരുങ്ങുന്നത് കിടിലൻ ത്രില്ലറോ ? നിഗൂഢത ഉണർത്തി ട്രെയ്ലർ
സൂപ്പര്‍ സ്റ്റാറുകളെക്കാള്‍ ഉപരി ഇവരെല്ലാം അസാധ്യ നടന്മാരാണ്, നമ്മുടെ കാലത്ത് അവരുടെ അഭിനയതികവ് മുതലെടുത്തില്ലെങ്കില്‍ പിന്നെ ഇക്കാലത്ത് ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. വരും വര്‍ഷങ്ങളില്‍ ഈ സിനിമകള്‍ ഉണ്ടാകും അതിനുള്ള പണികള്‍ നടക്കുന്നുണ്ടെന്നും ശ്യാം പുഷ്കരന് കൂട്ടിച്ചേര്‍ത്തു.
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം. ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.