നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Eid Milad-un-Nabi 2021: നബിദിനത്തിൽ ഭക്തി ഗാനങ്ങളുമായി 'യാ റസൂൽ സലാം' മ്യൂസിക് വീഡിയോ ആൽബം

  Eid Milad-un-Nabi 2021: നബിദിനത്തിൽ ഭക്തി ഗാനങ്ങളുമായി 'യാ റസൂൽ സലാം' മ്യൂസിക് വീഡിയോ ആൽബം

  'യാ റസൂല്‍ സലാം'; നബിദിന സന്ദേശത്തിന്റെ മ്യൂസിക് വീഡിയോ ആല്‍ബം

  യാ റസൂല്‍ സലാം

  യാ റസൂല്‍ സലാം

  • Share this:
   മ്യൂസിക് വാലിയുടെ ബാനറില്‍ ജീ ജോസ് സംവിധാനം ചെയ്ത് ഡോക്ടർ ഫുആദ് ഉസ്മാന്‍ നിർമ്മിച്ച് ജീസ് ജോസ് സംവിധാനം ചെയ്ത
   'യാ റസൂല്‍ സലാം' എന്ന നബിദിന സന്ദേശത്തിന്റെ മ്യൂസിക് വീഡിയോ ആല്‍ബം, സംവിധായകൻ സിദ്ദിഖ്, അവതാരക ലക്ഷ്മി നക്ഷത്ര എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   സലാവുദീന്‍ അബ്ദുല്‍ഖാദര്‍ എഴുതിയ വരികൾക്ക് സംഗീത സംവിധായകന്‍ ശ്യാം ധർമ്മന്‍ ഈണം പകരുന്നു. നിഖില്‍ ഡേവിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

   മാനുഷിക മൂല്യങ്ങള്‍ക്ക് ശ്രേഷ്ഠമായ മാതൃകയായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ലോക സമാധാനം, സാഹോദര്യം എന്ന ആശയം സമര്‍പ്പിക്കുന്നതിന്റെ ദൃശ്യാവിഷ്ക്കാരമാണ് 'യാ റസൂല്‍ സലാം'.

   പന്ത്രണ്ട് വയസ്സുകാരിയായ ഷാബി നസ്റീന്‍ ഈ ആൽബത്തിലെ ഗാനം മനോഹരമായി ആലപിക്കുന്നു.

   ശ്യാം ധർമ്മന്‍- സലാവുദീന്‍ ടീമിന്റെ മുന്‍കാല ആല്‍ബങ്ങള്‍ ഏറേ ശ്രദ്ധേയങ്ങളായിരുന്നു. 'വെറുതെ ഒരു ഭാര്യ' എന്ന സിനിമയിലും ഇവർ ഒന്നിച്ചിരുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: Signature movie | അട്ടപ്പാടിയുടെ കഥയുമായി 'സിഗ്നേച്ചർ' ചിത്രീകരണം ആരംഭിച്ചു

   മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. സാൻജോസ് ക്രിയേഷൻസിൻ്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജെസി ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും സി.എം.ഐ. വൈദികനായ ഫാദർ ബാബു തട്ടിൽ എഴുതുന്നു.

   അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ 'ഷിബു', 'ബനാർഘട്ട' എന്നീ സിനിമകളിൽ  മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് രാമകൃഷ്ണൻ, ശിക്കാരി ശംഭു ഫെയിം ആൽബി പഞ്ഞിക്കാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

   ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയതാരങ്ങൾക്കൊപ്പം  അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നാഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
   Published by:user_57
   First published:
   )}