ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി പിഴുതെറിഞ്ഞ് കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2 ) ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ആദ്യം കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും സിനിമ കാണുന്നതിനായി എത്തുന്നുണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. കേരളത്തിലടക്കം അധിക പ്രദര്‍ശനങ്ങള്‍ സിനിമക്കായി ക്രമീകരിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത 4 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 546 കോടി രൂപ കളക്ഷന്‍ നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ 700 കോടിയും കടന്ന് കെജിഎഫ് കുതിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമയുടെ മുഖ്യാകര്‍ഷണം നായകന് റോക്കി ഭായുടെ വേഷത്തിലെത്തിയ യഷിന്റെ (Yash) പ്രകടനം തന്നെയാണ്. സിനിമയുടെ ഗംഭീര വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് യഷ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
Also Read- ബോക്സ് ഓഫീസ് അടിച്ച് തൂഫാനാക്കി 'റോക്കി ഭായ്'; നാല് ദിവസത്തിനുള്ളില്‍ 546 കോടി
ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല.
പിന്തുണയും സ്നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ്. എല്ലാവര്ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്സ്പീരിയന് നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ ദേശം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തു.
കേരളത്തില്‍ ഒരു സിനിമ എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം 'ഒടിയ'ന്റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്തത്.
Also Read- 'വിവാഹം...എനിക്ക് ഇഷ്ടമല്ല, എന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമാണ്'; KGF തരംഗം വിവാഹ ക്ഷണക്കത്തിലും
വന്‍ പ്രീ- റിലീസ് ഹൈപ്പിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് കരസ്ഥമാക്കിയത്. കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു ഇത്.
2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ?ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.
വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാലെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് 19കാരനായ ഉജ്വല്‍ കുല്‍ക്കര്‍ണിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.