വഴിയേറെ ബാക്കിയായ്, ചിരി മാത്രം മോഹമായി'; പ്രണയഗാനവുമായി ഉണ്ണി മേനോൻ വീണ്ടും

എംലൈവ് യൂട്യൂബ് ചാനലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 10, 2020, 3:33 PM IST
വഴിയേറെ ബാക്കിയായ്, ചിരി മാത്രം മോഹമായി'; പ്രണയഗാനവുമായി ഉണ്ണി മേനോൻ വീണ്ടും
YATHRAMOZHI
  • Share this:
വീണ്ടുമൊരു പ്രണയഗാനവുമായി ഉണ്ണി മേനോൻ. യാത്രാമൊഴി എന്ന ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാധ്യമപ്രവർത്തകനും കവിയുമായ ജോയ് തമലമാണ് വരികൾ എഴുതിയിരിക്കുന്നത്. പ്രണയാതുരമായ വരികൾക്കൊപ്പം മനോഹര സംഗീതവും ഉണ്ണി മേനോന്റെ മാസ്മരിക ശബ്ദവും ചേർന്ന് ആസ്വാദകരെ ആകർഷിക്കുന്നതാണ് ഗാനം.

എംലൈവ് യൂട്യൂബ് ചാനലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിമൽജിത്ത്, ധനുഷ് എന്നിവർ ചേർന്നാണ് സംഗീതം. ഗാനം ചിത്രീകരിച്ചിരിക്കുന്നത് ടിആർ രതീഷ്.

ഹരിദാസാണ് എഡിറ്റിങ്. വ്ലാഡിമർ ടോമിൻ, ഡോൺ എന്നിവർ ചേർന്ന് വിഎഫ്എക്സും നിർവഹിച്ചു.
First published: June 10, 2020, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading