• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു... ഇനിയും വയ്യ'; ഗോപി സുന്ദറുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി

'ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു... ഇനിയും വയ്യ'; ഗോപി സുന്ദറുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി

  • News18
  • Last Updated :
  • Share this:
    വാലന്റൈൻസ് ദിനത്തിൽ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വർഷങ്ങൾ നീണ്ട പ്രണയം പരസ്യമാക്കിയിരിക്കുകയാണ് ഗായിക അഭയ ഹിരൺമയി. 2008 മുതൽ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ഹിരൺമയി തന്റെ പ്രണയബന്ധത്തെ കുറിച്ച് വാചാലയാകുന്നത്.

    Also Read- വാലൻന്റൈൻ ദിനത്തിൽ ജനിച്ച സുന്ദരിയുടെ ഓർമ്മയ്ക്ക്

    ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

    ‘ 2008 മുതൽ 2019 വരെ പലതവണ ഞങ്ങൾ ഒരുമിച്ച് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) കഴിഞ്ഞ എട്ടുവർഷമായി ലിവിംഗ് ടുഗതർ ബന്ധമുണ്ട്. ഞാൻ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്. നോക്കുമ്പോൾ അദ്ദേഹം ഒരു വലിയ മനുഷ്യനും അയാളെ അപേക്ഷിച്ച് ഞാനൊരു കൊച്ചുകുട്ടിയുമാണ്. വ്യത്യസ്തമായ സ്വഭാവമുള്ള രണ്ടുപേരാണ് ഞങ്ങൾ. പക്ഷേ, പ്രണയത്തിലായ നാൾ മുതൽ ഇന്നു വരെ സന്തോഷത്തോടെയാണ് ജീവിതം. വലിയ അസ്വാരസ്യങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. മഞ്ഞപ്പത്രങ്ങളും ചാനലുകളും എന്നെ കാമുകിയെന്നോ കീപ്പെന്നോ വിളിച്ചോളൂ. കുലസ്ത്രീകൾ കുടുംബം തകർത്തവളായും ചിത്രീകരിച്ചോളൂ. ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു. ഇനിയും വയ്യ. എന്റെയും ഗോപിസുന്ദറിന്റെയും ഒഫീഷ്യൽ പേജിലൂടെ ഇക്കാര്യങ്ങൾ എല്ലാവരെയും അറിയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിനു നേരെ ‘പൊങ്കാല’ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു.’



    അഭയ ഹിരൺമയിയുമൊത്തുള്ള ഫോട്ടോകൾ നേരത്തെ ഗോപിസുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. അന്ന് വലിയ സൈബർ ആക്രമണമാണ് ഇവർക്കുനേരെ ഉയർന്നത്. ഭാര്യ പ്രിയയും ഗോപിസുന്ദറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ‘9Years Of Togetherness’ എന്ന കുറിപ്പോടെയായിരുന്നു ഗോപി സുന്ദർ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയുടെ മറുപടി. ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ എന്നും, ഇക്കാര്യം കോടതിയിൽ അറിയിച്ചിട്ടില്ലെന്നുമായിരുന്നു പ്രിയ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇതിനെല്ലാം ഗോപി സുന്ദർ കൃത്യമായ മറുപടിയും മുൻപ് നൽകിയിരുന്നു.

    First published: