സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് മഞ്ജു വാര്യരുടെ പുതിയ ഫേസ്ബുക്ക് കവര്‍ ചിത്രം. 'യു ആര് ദ ജേണി' എന്ന എഴുതിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. വധ ഗൂഢാലോചന കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് താരം പുതിയ കവര്‍ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ കമന്റുബോക്സിലും ചോദ്യങ്ങള്‍ എത്തുന്നത്.
എന്നാല്‍ താരത്തിന്റെ പുതിയ കവര്‍ ചിത്രം എന്താണ് ഉദ്ദേശിക്കുന്നത് ഇതുവരെ വ്യക്തമായിട്ടില്ല. കമന്റ് ബോക്സില്‍ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപേര്‍ എത്തി.
വധഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്ക് ഹൈക്കോടതി ഇന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധി രണ്ടാഴ്ചത്തെ വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് പി. പ്രസ്താവിച്ചത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു.
2017ലെ കേസ് അട്ടിമറിക്കാന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതിന്റെയും ഉദ്യോഗസ്ഥരുടെ ജീവന് അപകടത്തിലാക്കാന്‍ പദ്ധതിയിടുന്നതിന്റെയും എന്ന് ആരോപിച്ച് ശബ്ദരേഖ സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബാലചന്ദ്രകുമാറില്‍ നിന്ന് വിചാരണക്കോടതി രഹസ്യമൊഴി ശേഖരിച്ചിരുന്നു. തല്‍ഫലമായി, ദിലീപിനും അഞ്ച് പേര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 116 (പ്രേരണ), 118 (കുറ്റം ചെയ്യാനുള്ള രൂപരേഖ മറയ്ക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) r/w സെക്ഷന്‍ 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പുതിയ കേസ് എടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.