നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • യുവ സംവിധായകൻ വിവേക്‌ ആര്യൻ അന്തരിച്ചു

  യുവ സംവിധായകൻ വിവേക്‌ ആര്യൻ അന്തരിച്ചു

  ഭാര്യയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു...

  vivek aryan

  vivek aryan

  • Share this:
   കൊച്ചി: ഇരുചക്രവാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരുന്ന യുവസംവിധായകൻ തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ വിവേക്‌ ആര്യൻ (30) അന്തരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്‌. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ തിങ്കളാഴ്‌ച വൈകിട്ട്‌ 7.41നാണ്‌ മരണം.

   ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്‌ക്ക്‌ പരിക്കേറ്റിരുന്നു.
   കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ തലയ്‌ക്ക്‌ ഗുരുതര പരിക്കേറ്റ് ആസ്‌റ്റർ മെഡിസിറ്റിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു വിവേക് ആര്യൻ.
   സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്‌, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്‌.

   നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക്‌ ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്‌. രണ്ട്‌ തമിഴ്‌ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഭാര്യ അമൃത 'ഓർമയിൽ ഒരു ശിശിരം' എന്ന ചിത്രത്തിൽ വിവേകിന്റെ സഹസംവിധായികയായിരുന്നു. ചൈന്നൈയിലെ ഫിലിം സ്‌കൂളിൽ നിന്നാണ്‌ വിവേക് സംവിധാനം പഠിച്ചത്‌. ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌ വിവേക്‌ ആര്യൻ. സഹോദരൻ: ശ്യാം.
   Published by:Anuraj GR
   First published:
   )}