• HOME
  • »
  • NEWS
  • »
  • film
  • »
  • യുവനിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ആശംസയുമായി മോഹൻലാലും ശ്രീനിവാസനും

യുവനിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ആശംസയുമായി മോഹൻലാലും ശ്രീനിവാസനും

വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ലിസി, ധ്യാൻ, മല്ലിക സുകുമാരൻ, റഹ്മാൻ, എം ജി ശ്രീകുമാർ തുടങ്ങി നിരവധിപേർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു

Photo- Facebook

Photo- Facebook

  • Share this:
തിരുവനന്തപുരം: യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തിയത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ ഹൃദയം നിർമിച്ചതും വിശാഖ് തന്നെ.

തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.



വിവാഹത്തിന് സാക്ഷിയാവാനായി മോഹൻലാൽ, ഭാര്യ സുചിത്ര, ശ്രീനിവാസൻ, ഭാര്യ വിമല, ലിസി, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ദിവ്യ വിനീത്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, റഹ്മാൻ, എം ജി ശ്രീകുമാർ, ചിപ്പി, രജപുത്ര രഞ്ജിത്, സുരേഷ് കുമാർ, മേനക സുരേഷ്, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും എത്തിയിരുന്നു. സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.



നടൻമാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്. പ്രകാശൻ പറക്കട്ടെയാണ് വിശാഖ് സുബ്രഹ്മണ്യം കൂടി പങ്കാളിയായി നിർമിച്ച് തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.
Published by:Rajesh V
First published: