നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Minnal Murali Promo | 'മിന്നൽ മുരളി' യെ സ്പീഡ് ടെസ്റ്റ് നടത്തി യുവരാജ് ; വീഡിയോ

    Minnal Murali Promo | 'മിന്നൽ മുരളി' യെ സ്പീഡ് ടെസ്റ്റ് നടത്തി യുവരാജ് ; വീഡിയോ

    മുമ്പ് പുറത്ത് വിട്ട വീഡിയോകളുടെ തുടര്‍ച്ചയായിട്ടാണ് പുതിയ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

    • Share this:
      മലയാളി സിനിമ പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന, ബേസിൽ ജോസഫ് (Basil Joseph) - ടൊവീനോ തോമസ്) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മിന്നൽ മുരളി (Minnal Murali). ഇപ്പോഴിതാ മുരളിയുടെ പുതിയ പ്രൊമോഷണൽ വീഡിയോ പുറത്തുവിട്ടിരിക്കുകായാണ്  നെറ്റ്ഫ്ലിക്സ്.

      ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോകുന്ന തരത്തിലാണ് പുതിയ വീഡിയോ. മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കാൻ   ബൗളിങ്ങും  കാച്ചിങ്ങും ബാറ്റിങ്ങും തനിയെ ചെയ്യാന്‍ യുവി ആവശ്യപ്പെടുന്നുണ്ട്.

      മുമ്പ് പുറത്ത് വിട്ട വീഡിയോകളുടെ തുടര്‍ച്ചയായിട്ടാണ് പുതിയ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ വീഡിയോയിൽ WWE - ലെ പ്രശസ്ത ഗുസ്തി താരമായ ഗ്രേറ്റ് ഖലിയുമായി മത്സരിച്ച് 'മിന്നൽ മുരളി' കഴിവുകൾ തെളിയിക്കുന്ന രംഗങ്ങളാണ് ഉണ്ടായിരുന്നത്.

      മേക്കിങ് ഓഫ് എ സൂപ്പർ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ലിക്‌സിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫ് ഈ വീഡിയോ ഇൻസ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.



      വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ ഫെമിന ജോർജ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മിന്നല്‍ മുരളി ഡിസംബര്‍ 24ന് ഉച്ചയ്ക്ക് 1:30 ന് ആയിരിക്കും നെറ്റ്ഫ്ലികിസ് വഴി പുറത്തിറങ്ങുക. ടൊവീനോ തോമസ് (Tovino Thomas) റിലീസിംഗ് ടൈം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ നിരക്കുകള്‍ വെട്ടിക്കുറച്ചതിനു ശേഷം എത്തുന്ന നെറ്റ്ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ റിലീസാണ്  മിന്നല്‍ മുരളി.

      നെറ്റ്ഫ്ലിക്സിൽ സൂപ്പർഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും.



      Minnal Murali | 'തീ മിന്നൽ'; മിന്നൽ മുരളിയിലെ ഹിറ്റ് ഗാനത്തിന്റെ പുനരാവിഷ്കരണവുമായി കോട്ടയത്തെ കലാകാരന്‍മാര്‍

      മലയാളത്തിലെ ആദ്യത്തെ superhero സിനിമയായ 'മിന്നല്‍ മുരളി' ലെ ഒരു ഗാനം തങ്ങളുടെ രീതിയില്‍ അവതരിപ്പിച്ച് കോട്ടയത്തെ കലാകാരന്മാര്‍. 'തീ മിന്നല്‍ - A fan fiction എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയില്‍ വൈറലായിരിക്കുകയാണ്.

      തീ മിന്നല്‍ വീഡിയോയ്ക്ക് അഖില്‍ രവി മാളിയേക്കല്‍, അനസ് മണിലാല്‍ ഇരുവരും ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആരോമല്‍ രാജേഷ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന വീഡിയോ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അനസ് മണിലാല്‍ ആണ്. ശബ്ദമിശ്രണം അനക്‌സ് കുര്യനാണ്.

      സംവിധായകനായ ബേസില്‍ ജോസഫ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സ്റ്റോറി ഇട്ടതിന് പിന്നാലെയാണ് വീഡിയോ കൂടുതല്‍ ശ്രദ്ധേയമായത്. തങ്ങളുടെ വീഡിയോക്ക് നല്ല അഭിപ്രായം പ്രേക്ഷകരില്‍ നിന്നും കിട്ടുന്നതിന്റെ സന്തോഷത്തിലാണ് വീഡിയോയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും.
      Published by:Jayashankar AV
      First published:
      )}