നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വാരിക്കുഴിയിലെ കൊലപാതകം സിനിമയിലെ നായകൻ അമിത് വീണ്ടും; 'യുവം' ടീസർ പുറത്തിറങ്ങി

  വാരിക്കുഴിയിലെ കൊലപാതകം സിനിമയിലെ നായകൻ അമിത് വീണ്ടും; 'യുവം' ടീസർ പുറത്തിറങ്ങി

  Yuvam movie teaser released | ഒരു രാഷ്ട്രീയ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യമുണ്ട്

  'യുവം' ടീസറിൽ നിന്നും

  'യുവം' ടീസറിൽ നിന്നും

  • Share this:
   കൊച്ചി: 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം 'യുവം' ടീസര്‍ പുറത്തിറങ്ങി. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   Also read: ഇതൊരു തുടക്കം മാത്രം; ജാക്കറ്റിൽ ബോൾഡ് ലുക്ക് തീർത്ത് നടി അനുശ്രീ

   ഗോപിസുന്ദര്‍ സംഗീതം നല്‍കി ഹരിനാരായണന്‍ വരികളെഴുതിയ 'ചെമ്മാനമേ...' എന്ന ഗാനം ശ്രദ്ധനേടിയിരുന്നു. കോവിഡ് ഭീഷണിമൂലം നിശ്ചലമായ സിനിമാ ലോകം പതിയെ സജീവമാകുന്നതിനിടെയാണ് 'യുവത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

   Also read: ദേ മുടി വന്നല്ലോ എന്ന് ആരാധകൻ; മുടി വളരാനുള്ള ടിപ്പ്‌ പങ്കിട്ട് കുഞ്ചാക്കോ ബോബൻ

   ഒരു രാഷ്ട്രീയ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യമുണ്ടാകുമെന്ന് സംവിധായകന്‍ പിങ്കു പീറ്റര്‍ പറഞ്ഞു. ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ ഇന്ദ്രന്‍സും എത്തുന്നുണ്ട്.

   സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍, ജാഫര്‍ ഇടുക്കി, ചെമ്ബില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോൻ, ജയശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

   First published: