• HOME
  • »
  • NEWS
  • »
  • film
  • »
  • YUVIKA CHAUDHARY ACTRESS BOOKED BY POLICE OVER CASTEIST SLUR

ജാതീയമായി അധിക്ഷേപിച്ചു; നടി യുവിക ചൗധരിക്കെതിരേ കേസ്

Yuvika Chaudhary

Yuvika Chaudhary

  • Share this:
    ന്യൂഡല്‍ഹി:  ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസ്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവിക ജാതീയ അധിക്ഷേപം നടത്തിയത്. വീഡിയോ വൈറലായതോടെ ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാൻ ആണ് നടിക്കെതിരേ പരാതി നല്‍കിയത്. ഹരിയാന പൊലീസാണ് കേസെടുത്തത്.

    ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവായി നടി പങ്കുവച്ച വീഡിയോയും രജത് പൊലീസിന് കൈമാറിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    Also Read ഓഫീസിനുള്ളിൽ വിവസ്ത്രയാക്കാൻ ശ്രമിച്ചെന്ന് ജീവനക്കാരി; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

     മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ലായിരുന്നെന്നായിരുന്നു വിശദീകരണം.





    ബെംഗളൂരുവില്‍ 35 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; അറസ്റ്റിലായത് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍

    ബെംഗളൂരു: 35 ലക്ഷംരൂപ വിലവരുന്ന ലഹരി മരുന്നുമായി ബെംഗളുരുവിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. മലയാളികളായ പി.ബി. ആദിത്യൻ (29), സി.എസ്. അഖിൽ (25), നൈജീരിയൻ സ്വദേശി ജോൺ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ (26), അനികേത് എ. കേശവ (26), ഡൊമിനിക് പോൾ (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.

    Also Read ഓഫീസിനുള്ളിൽ വിവസ്ത്രയാക്കാൻ ശ്രമിച്ചെന്ന് ജീവനക്കാരി; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
    എം.ഡി.എം.എ. ഗുളികകളും എൽ.എസ്.ഡി. പേപ്പറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാർക്ക് നെറ്റിലൂടെ ബിറ്റ് കോയിൻ ഇടപാടുവഴിയുമായിരുന്നു ഇവരുടെ വിൽപന. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള രാവിലെ ആറുമുതൽ പത്തുവരെ ലഹരിമരുന്ന് വിറ്റഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ വലയിലായത്.

    Published by:Aneesh Anirudhan
    First published:
    )}