സുഡാനിക്ക് ശേഷം ഹലാൽ ലവ് സ്റ്റോറിയുമായി സക്കരിയ; ജോജുവും ഇന്ദ്രജിത്തും മുഖ്യ വേഷങ്ങളില്‍

ആഷിഖ് അബു, ജെസ്‌ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

News18 Malayalam | news18
Updated: October 13, 2019, 1:56 PM IST
സുഡാനിക്ക് ശേഷം ഹലാൽ ലവ് സ്റ്റോറിയുമായി സക്കരിയ; ജോജുവും ഇന്ദ്രജിത്തും മുഖ്യ വേഷങ്ങളില്‍
ആഷിഖ് അബു, ജെസ്‌ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
  • News18
  • Last Updated: October 13, 2019, 1:56 PM IST
  • Share this:
കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ സക്കരിയ മൊഹമ്മദ്. 'ഹലാല്‍ ലവ് സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഇന്ദ്രജിത്ത് സുകുമാരനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആന്റണിയാണ് നായിക. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. 2020 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read- 'സമയമാകുന്നതുവരെ നമ്മള് കാത്തു നിൽക്കണം'; തിരിച്ചടിക്കാൻ വരുന്നു സ്റ്റാൻഡ് അപ്പ്

സുഡാനിയിലേതുപോലെ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആഷിഖ് അബു, ജെസ്‌ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ക്യാമറ. ബിജിപാലും ഷഹബാസ് അമനും ചേര്‍ന്നാണ് സംഗീതം. സക്കരിയയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. മികച്ച വിജയമാണ് ആദ്യചിത്രമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. ദേശിയ, ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും സിനിമ സ്വന്തമാക്കിയിരുന്നു.First published: October 13, 2019, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading